ലക്‌നൗ: മുന്‍മുഖ്യമന്ത്രി മുലായംസിങ് യാദവിന്റെ മകനും എസ്.പി. സംസ്ഥാന അധ്യക്ഷനുമായ അഖിലേഷ് യാദവ് ഉത്തര്‍പ്രദേശിലെ അടുത്ത മുഖ്യമന്ത്രിയാകും. സമാജ് വാദി പാര്‍ട്ടി എം.പി മാരുടെയും പുതിയ എം.എല്‍.എ മാരുടെയും യോഗം മുഖ്യമന്ത്രിയായി അഖിലേഷ് യാദവിനെ നിര്‍ദ്ദേശിച്ചു. എസ്.പി നേതാവ് മുഹമ്മദ് അസ്‌ലം ഖാനാണ് യോഗത്തില്‍ അഖിലേഷിന്റെ പേര് നിര്‍ദ്ദേശിച്ചത്.
2000ലെ ഉപതിരഞ്ഞെടുപ്പില്‍ മുലായത്തിന്റ മണ്ഡലമായ കാനോജില്‍ നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ച് തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ അഖിലേഷ് തുടക്കം കുറിച്ചു. 2004ലും 2009ലും ഇതേ മണ്ഡലത്തില്‍ വിജയം ആവര്‍ത്തിച്ചു. 67,301 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു 2009ലെ വിജയത്തിളക്കം.
2009ല്‍ ഫിറോസാബാദ് മണ്ഡലത്തിലും അഖിലേഷ് വിജയിച്ചിരുന്നു.
ധോല്‍പുര്‍ സൈനിക സ്‌കൂളിലാണ് അഖിലേഷ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മൈസൂര്‍ സര്‍വകലാശാലയിലെ ജയചാമരാജേന്ദ്ര കോളേജില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദവും സിഡ്‌നി സര്‍വകലാശാലയില്‍ നിന്ന് പരിസ്ഥിതി എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദവും നേടി.
Discussion about this post