കോഴിക്കോട്: വാഹനാപകടത്തെ തുടര്‍ന്ന് മിംസ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. 48 മണിക്കൂര്‍ കൂടി വെന്റിലേറ്ററില്‍ തുടരും.അതിനു ശേഷം ശസ്ത്രക്രിയ നടത്തുമെന്ന് രാവിലെ എട്ടരയോടെ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു.
തുടയിലും കയ്യിലും എല്ലുകള്‍ക്കു പൊട്ടലുണ്ട്. രക്തസമ്മര്‍ദം തൃപ്തികരമാണ്. പേശികള്‍ക്കു തകരാറു സംഭവിച്ചതു മൂലം വൃക്കകളുടെ പ്രവര്‍ത്തനത്തില്‍ നേരിയ അസന്തുലിതാവസ്ഥ ഉണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ്ക്ക് വിധേയനായ ജഗതി തീവ്രപരിചരണവിഭാഗത്തില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. 10 അംഗ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിലാണ് ചികില്‍സ.
Discussion about this post