ന്യൂഡല്‍ഹി: ലോക ബാങ്കിന്റെ അടുത്ത പ്രസിഡന്റ് പദത്തിലേക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാനും ഇന്‍ഫോസിസ് മുന്‍ സിഇഓയുമായ നന്ദന്‍ നിലേകനി മത്സരിച്ചേക്കുമെന്ന് സൂചന. നിലവിലെ പ്രസിഡന്റായ റോബര്‍ട്ട് ബി. സോളിക് അഞ്ചുവര്‍ഷം കാലാവധി പൂര്‍ത്തിയാക്കി ജൂണ്‍ 30ന് സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് മത്സരം. ഇന്ത്യയുടെ പ്രതിനിധിയായിട്ടാവും അദ്ദേഹം മത്സരിക്കുക.
ലോക ബാങ്ക് പ്രസിഡന്റ് സ്ഥാനം കാലാകാലങ്ങളായി അമേരിക്കക്കാര്‍ക്കായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ലോക ബാങ്കിന്റെ 187 അംഗരാജ്യങ്ങള്‍ക്കും സ്ഥാനാര്‍ത്ഥികളെ നിര്‍ദ്ദേശിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
.
Discussion about this post