തിരുവനന്തപുരം: 15-ാം തീയതി ആരംഭിക്കുന്ന ശ്രീരാമനവമി രഥയാത്രയ്ക്കുള്ള ശ്രീരാമരഥം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ നിന്നും മൂകാംബികയിലേക്ക് തിരിച്ചു. ബ്രഹ്മശ്രീനീലകണ്ഠഗുരുപാദരുടെയും ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെയും ഛായാചിത്രങ്ങളും ശ്രീരാമസീതാ ആഞ്ജനേയ വിഗ്രഹങ്ങളും ശ്രീരാമപാദുകവും ചൂഢാരത്‌നവും രഥത്തില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്. ശ്രീരാമദാസമിഷന്‍ പ്രസിഡന്റ് സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി രഥത്തില്‍ വിഗ്രഹപ്രതിഷ്ഠാ കര്‍മ്മം നിര്‍വഹിച്ചു. ആരാധനയ്ക്കുശേഷം 12 ന് രഥം ആശ്രമത്തില്‍ നിന്നും തിരിച്ചു. ഉച്ചയ്ക്ക് ശേഷം 2.20 ന് തിരുവനന്തപുരം പഴവങ്ങാടി മഹാഗണപതി ക്ഷേത്രത്തില്‍ നിന്നും നാളികേരമുടച്ചാണ് യാത്ര ആരംഭിച്ചത്. ശ്രീരാമദാസമിഷന്‍ ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി സായിസമ്പത്തിന്റെ നേതൃത്വത്തിലാണ് രഥയാത്ര നടക്കുക.
Discussion about this post