കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ ഉത്സവങ്ങളുടെ നിയന്ത്രണം ബോര്‍ഡിനു തന്നെയാണെന്നും ക്ഷേത്രോപദേശക സമിതികള്‍ക്ക് ഉത്സവം നിയന്ത്രിക്കാന്‍ അധികാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കായംകുളം പാണ്ഡവര്‍കാവ് ക്ഷേത്രത്തിലെ പത്താം ഉത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ച ജസ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റീസ് സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്.
ക്ഷേത്രത്തിലെ പത്താം ഉത്സവത്തിന്റെ നടത്തിപ്പ് ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ ഭക്തജനങ്ങളുടെ പങ്കാളിത്തത്തോടെ നടത്താന്‍ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ക്ഷേത്രത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കുക, ഭക്തരുടെ പങ്കാളിത്തം ഉറപ്പാക്കുക തുടങ്ങിയവ മാത്രമാണു ക്ഷേത്രോപദേശക സമിതികള്‍ക്കു ചെയ്യാനുള്ളത്.
ഉത്സവം നിയന്ത്രിക്കാന്‍ ഇത്തരം സമിതികള്‍ക്ക് അധികാരമുണ്െടന്ന് ഇതിന് അര്‍ഥമില്ലെന്ന് ഉത്തരവില്‍ പറയുന്നു. കായംകുളം പാണ്ഡവര്‍കാവ് ക്ഷേത്രത്തിലെ ഉത്സവത്തെച്ചൊല്ലി എല്ലാ വര്‍ഷവും തര്‍ക്കങ്ങള്‍ വരുമ്പോഴും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മൂകസാക്ഷിയായി നില്‍ക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി.
Discussion about this post