ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി അവതരിപ്പിച്ച പുതിയ റെയില്‍ ബജറ്റില്‍ കേരളത്തിനും മലയാളി യാത്രക്കാര്‍ക്കും പൊതുവെ നിരാശ. യാത്രാ നിരക്ക് വര്‍ധനവിന്റെ നിരക്ക് കുറവാണെങ്കിലും ഡല്‍ഹിയില്‍ നിന്നടക്കം ഉത്തരേന്ത്യയില്‍ നിന്ന് നാട്ടിലേക്ക് യാത്രചെയ്യുന്ന ദീര്‍ഘദൂര യാത്രക്കാര്‍ക്ക് വന്‍ തോതില്‍ നിരക്ക് വര്‍ധനവ് അനുഭവപ്പെടും. രണ്ടു പുതിയ മെമു സര്‍വീസുകള്‍ ആരംഭിക്കുന്നത് മാത്രമാണ് കേരളത്തിന് പ്രത്യേകമായി അനുവദിച്ച പുതിയ ട്രെയിനുകള്‍. മുന്‍പ് പ്രഖ്യാപിച്ചിരുന്ന മെമു സര്‍വീസുകള്‍ ഇതുവരെ സര്‍വീസ് തുടങ്ങാത്ത സാഹചര്യത്തിലാണ് പുതിയ രണ്ടു സര്‍വീസുകള്‍ കൂടി പ്രഖ്യാപിച്ചിരിക്കുന്നത്. യാത്രാ നിരക്ക് കൂട്ടിയത് കൂടാതെ പ്ളാറ്റ്ഫോം ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചതും കൃത്യമായി ടിക്കറ്റെടുത്ത് റെയില്‍വേ സൌകര്യങ്ങള്‍ ഉപയോഗിക്കുന്ന മലയാളകള്‍ക്ക് തിരിച്ചടിയാകും. അഞ്ചുരൂപയായാണ് പ്ളാറ്റ്ഫോം നിരക്ക് ഉയര്‍ത്തിയത്. നിലവില്‍ രണ്ടുരൂപയായിരുന്നു പ്ളാറ്റ്ഫോം ടിക്കറ്റ് നിരക്ക്. മുന്‍പ് പ്രഖ്യാപിച്ചിരുന്ന ചേര്‍ത്തല വാഗണ്‍ ഫാക്ടറി സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. പദ്ധതി ഇനിയും വൈകാന്‍ ഇത് ഇടയാക്കിയേക്കുമെന്ന് ആശങ്കയുമുയര്‍ത്തുന്നുണ്ട്. കേരളത്തില്‍ അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ കാറ്റാടി വൈദ്യുതി പ്ളാന്റിന് അനുമതി നല്‍കുമെന്നതും മന്ത്രിയുടെ പ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്നാണ്. ബജറ്റില്‍ കേരളത്തെസംബന്ധിച്ച പ്രഖ്യാപനങ്ങള്‍ താഴെ താഴെ. നിസാമുദീന്‍-കന്യാകുമാരി എക്സ്പ്രസ് ആഴ്ചയില്‍ രണ്ടുദിവസമാക്കി മംഗലാപുരം-പാലക്കാട് പാസഞ്ചര്‍ കോയമ്പത്തൂര്‍ വരെ നീട്ടി പാലക്കാട്-കോയമ്പത്തൂര്‍- ഈറോഡ് റൂട്ടിലും, തൃശൂര്‍- എറണാകുളം റൂട്ടിലും പുതിയ മെമു ട്രെയിനുകള്‍ കൊച്ചുവേളി-യശ്വന്ത്പൂര്‍ (ബാംഗളൂര്‍) സര്‍വീസ് പ്രതിദിന സര്‍വീസാക്കി കൊല്ലം പരവൂര്‍ സ്റ്റേഷന്‍ മാതൃകാ സ്റേഷനാക്കും മംഗലാപുരം- തിരുവനന്തപുരം എക്സ്പ്രസ് നാഗര്‍കോവില്‍ വരെ നീട്ടും പൊള്ളാച്ചി-പാലക്കാട് ഗേജ്മാറ്റം ഈവര്‍ഷം പൂര്‍ത്തിയാക്കും അങ്ങാടിപ്പുറം, ഒപ്പറ്റാലം, ചെങ്ങന്നൂര്‍-തിരുവനന്തപുരം പാത ഇരട്ടിപ്പിക്കലിന് സര്‍വേ.
Discussion about this post