തിരുവനന്തപുരം: ശ്രീ സ്വാതിതിരുനാള്‍ സംഗീതസഭയുടെ ആഭിമുഖ്യത്തില്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ നവതിയോടനുബന്ധിച്ച് 19 മുതല്‍ 21 വരെ നൃത്ത- സംഗീതോത്സവം നടത്തുന്നു. കാര്‍ത്തികതിരുനാള്‍ തിയേറ്ററില്‍ 19 ന് വൈകീട്ട് 6 മണിക്ക് ഡോ. ഡി. ബാബുപോള്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ. ടി.വി. ഗോപാലകൃഷ്ണന്റെ സംഗീതക്കച്ചേരി. 20 ന് ആര്‍.കെ. ശ്രീകണ്ഠനും സംഘവും അവതരിപ്പിക്കുന്ന സംഗീതസദസ്സ്. 21 ന് ഗോപികാവര്‍മ്മയുടെ മോഹിനിയാട്ടം എന്നിവയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 2471335, 9447470842.
Discussion about this post