Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home പാദപൂജ

പ്രണവസാധനയും വാസനയും

by Punnyabhumi Desk
Mar 18, 2012, 05:36 pm IST
in പാദപൂജ

സ്വാമി സത്യാനന്ദ സരസ്വതി
പ്രണവോച്ചാരണംകൊണ്ട് ശരീരത്തില്‍ സ്വരൈക്യം സൃഷ്ടിക്കപ്പെടുന്നു. ഓരോ ഇന്ദ്രിയത്തിനും അതാതിന്റെ വിഷയങ്ങളുമായി ബന്ധമുണ്ട്. വിഷയങ്ങള്‍ നാമരൂപങ്ങളുമായി ബന്ധപ്പെട്ടതുമാണ്. ബാഹ്യേന്ദ്രിയങ്ങളുടെ വിഷയവ്യാപാരം സൂക്ഷ്‌മേന്ദ്രിയമായ മനസ്സില്‍ അതാതിനനുഗുണമായ ഭൂതമാത്രാപ്രതിചലനമുണ്ടാക്കുന്നു. ഈ പ്രതിചലനങ്ങള്‍ പഞ്ചേന്ദ്രിയവ്യാപാരങ്ങളില്‍ വ്യത്യസ്തങ്ങളായിത്തന്നെ ഇരിക്കുന്നു. അതുകൊണ്ട് ഇന്ദ്രിയങ്ങള്‍ സൃഷ്ടിക്കുന്ന ഗുണവും സ്വഭാവവും വാസനാരൂപത്തില്‍ (വേര്‍തിരിക്കാനാകാത്ത വസ്തുസ്വരൂപം)  അവശേഷിക്കുന്നു. ഇവയ്ക്ക് സ്വരൈക്യം അഥവാ ചലനത്തിലുള്ള ഏകാത്മകത അല്ലെങ്കില്‍ ലയം സംഭവിച്ചെങ്കില്‍ മാത്രമേ പ്രജ്ഞയ്ക്ക് ഉത്തരശരീരത്തിലേക്ക് പുരോഗതിയുണ്ടാവുകയുള്ളു.

ജീവന്‍ തന്നെയാണല്ലോ ഇന്ദ്രിയങ്ങളില്‍കൂടി വ്യാപരിക്കുന്നത്. ഇന്ദ്രിയങ്ങളില്‍ ജീവന്‍ വ്യാപരിക്കുന്നതുകൊണ്ട് ജീവന്‍ സമ്പാദിക്കുന്നത് വസ്തുക്കളുടെ ഗുണസ്വഭാവമാണ്. ജീവനില്‍ സൂക്ഷ്മതലത്തില്‍ ലയിച്ചുകിടക്കുന്ന വാസനയെ (വസ്തുക്കളുടെ സൂക്ഷ്മാംശത്തെ) പുനരുല്പത്തിയില്ലാത്തവണ്ണം ലയിപ്പിക്കുന്നതിന് പ്രണവോച്ചാരണം പ്രയോജനപ്പെടും. തന്മൂലം വസ്തുക്കളുടെ നാമമുച്ചരിക്കുമ്പോഴുണ്ടാകുന്ന പ്രതിസ്പന്ദനം ജീവനില്‍തന്നെ ലയിച്ചടങ്ങുകയും പ്രതിചലനങ്ങള്‍ സൃഷ്ടിക്കാതെ നിശ്ചലമാകുകയും ചെയ്യുന്നു. യോഗിക്ക് ഉത്തരോത്തരശരീരങ്ങളില്‍ പ്രജ്ഞകേന്ദ്രീകരിക്കുന്നതിന് ഇതു സഹായകരമാവുകയും വസ്തുക്കളുടെ പുനരുല്‍പ്പത്തിക്കുള്ള കാരണം ഇല്ലാതാവുകയും ചെയ്യുന്നു.

പ്രണവജപത്തിന് സ്ത്യാനംതൊട്ടു തുടങ്ങുന്ന യോഗവിഘ്‌നങ്ങളെ നശിപ്പിക്കാനുള്ള ശക്തിയുണ്ട്. ജീവന്റെ ഉത്തരശരീരത്തിലേക്കുള്ള പ്രജ്ഞാകേന്ദ്രീകരണത്തെ ”പ്രത്യക് ചേതനാധിഗമം” എന്ന് നാമകരണം ചെയ്തിരിക്കുന്നു. പ്രണവോച്ചാരണം മൂലം വ്യാധി, സ്ത്യാനം, സംശയം, പ്രമാദം, ആലസ്യം, അവിരതി, ഭ്രാന്തിദര്‍ശനം, അലബ്ധഭൂമികത്വം, അനവസ്തിത്വം തുടങ്ങിയ വിഘ്‌നകാരികളായ ചിത്തവിക്ഷേപങ്ങള്‍ ഉന്മൂലനം ചെയ്യപ്പെടുന്നു. ജീവന്റെ വിഷയവ്യാപാരസമയങ്ങളില്‍ അനുവാദം ചോദിക്കാതെ ജീവനില്‍ കടന്നുകൂടുന്ന ഭൂതമാത്രാപ്രവാഹങ്ങളുണ്ട്. ഈ ഭൂതമാത്രാപ്രവാഹങ്ങളുടെ അനിയന്ത്രിതമായ സ്വാധീനതയെയാണ് സാധാരണ ക്ഷുദ്രദേവതകളെന്നും ബാധയെന്നുമെല്ലാം നാം വ്യവഹരിക്കുന്നത്. അന്തരായങ്ങളെന്നും യോഗവിഘ്‌നകാരികളെന്നുമറിയുന്ന ഇത്തരം ചിത്തവിക്ഷേപങ്ങളെ നശിപ്പിക്കുന്നതും പ്രസന്നതയും മുഖപ്രസാദവും ഉണ്ടാക്കുന്നതുമാണ്. നിയമാനുസൃതമായ ഉച്ഛ്വാസനിശ്വാസങ്ങള്‍ ചിത്തപ്രസാദം വളര്‍ത്തുന്നതിന് അതീവസഹായകമായിരിക്കും. പ്രണവോച്ചാരണംകൊണ്ട് മേല്പറഞ്ഞ ഗുണങ്ങള്‍ ഉണ്ടാവുകയും യോഗസിദ്ധിക്ക് പ്രോത്സാഹനം ലഭിക്കുകയും പ്രജ്ഞാവിച്ഛേദം സംഭവിക്കാതെ ഉത്തരശരീരങ്ങളില്‍ വ്യാപരിക്കുന്നതിനിടയാവുകയും ചെയ്യുന്നു.

പ്രണവവും ജീവനും
പ്രണവത്തെ പ്രപഞ്ചസ്വരൂപമായും പ്രപഞ്ചകാരണമായ ബ്രഹ്മസ്വരൂപമായും വര്‍ണിച്ചിട്ടുണ്ട്. പ്രപഞ്ചസങ്കല്‍പത്തില്‍ ജീവനെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള തത്ത്വവിചാരം സാധ്യമാകുകയില്ല. സുഖദു:ഖങ്ങള്‍ അനുഭവിക്കുന്ന ജീവന്‍ പ്രപഞ്ചസ്വരൂപമാകെ നിറഞ്ഞിരിക്കുന്നു. പല ശരീരങ്ങളിലും അതാത് ശരീരത്തില്‍ പ്രത്യേക ചലനഗതിയോടുകൂടിയ ഭൂതമാത്രകളുമായി സദാപി ബന്ധപ്പെടുന്നു. ഭൂതമാത്രകളുടെ താളനിബദ്ധമായ (ഒരു ശരീരത്തിനാവശ്യമായ ചലനക്രമം) ചലനം ജീവന്റെ സുഖദു:ഖാനുഭവങ്ങള്‍ക്ക് കാരണമായിത്തീരുന്നു. വസ്തുബന്ധത്തോടുകൂടി ജീവനെ വിലയിരുത്തുമ്പോഴുള്ള ഈ ക്ലിഷ്ടത ഒഴിവാക്കാനുള്ള പരിശ്രമത്തില്‍ പ്രണവോച്ചാരണം ശ്രേഷ്ഠതരമാണ്. തേജോഗോളങ്ങളിലും പഞ്ചഭൂതങ്ങളുടെ പ്രപഞ്ചമണ്ഡലങ്ങളിലും അതിശക്തമായ തേജസും ശക്തിപ്രവാഹവും സൃഷ്ടിച്ചുകൊണ്ട് സൃഷ്ടിസ്ഥിതിലയഭാവങ്ങള്‍ക്ക് കാരണമായിത്തീരുന്ന തത്ത്വമാണ് പ്രണവമെന്നുധരിക്കണം.

മനുഷ്യശരീരത്തോട് ബന്ധപ്പെട്ട് ജീവനുണ്ടാകുന്ന അനുഭവങ്ങള്‍ നേരത്തേ പ്രസ്താവിച്ച ശക്തിപ്രവാഹത്തോടു യോജിച്ചും കടന്നുചെന്നും ശാശ്വതമായ സൗഖ്യമാര്‍ജ്ജിക്കുന്നതുവരെ പുരോഗമിക്കേണ്ടിയിരിക്കുന്നു. പ്രപഞ്ചഘടനയിലെ ഉത്തരശരീരങ്ങളിലേക്ക് കടന്നുചെല്ലാനുള്ള ഈ യോഗ്യത പ്രാണന്‍സമ്പാദിക്കുന്നത് ശരീരത്തിലും ഭൂതമാത്രകളുടെ ചലനങ്ങളെ നിയന്ത്രിച്ചിട്ടാണ്. ഓരോ പരമാണുവിലും നിക്ഷിപ്തിമായിരിക്കുന്ന പഞ്ചഭൂതമാത്രകളിലൂടെ ജീവന്‍ചരിക്കുമ്പോള്‍ ഓരോഭൂതാംശത്തിലുമുള്ള പൂര്‍വസംസ്‌കാരങ്ങളെ തരണംചെയ്യേണ്ടിവരുന്നു. ഇങ്ങനെ ശരീരത്തിലെ അനേകകോടി ഭൂതാംശങ്ങളിലൂടെ ജീവന്‍ചരിക്കുമ്പോള്‍ ഒന്നിനകത്ത് മറ്റൊന്നായി അടുക്കിവച്ചിട്ടുള്ള കുമ്പിളിനുള്ളിലേക്ക് ഒരു പ്രകാശരശ്മി കടന്നുപോകുന്നതുപോലുള്ള സൂക്ഷ്മാനുഭവം ജീവന്റെ തീവ്രയത്‌നം കൊണ്ടുമാത്രമേ പൂര്‍ത്തിയാക്കുവാനാകൂ. ഈ കുമ്പിളുകളുടെ ഏറ്റവുമുള്ളിലായി മധ്യബിന്ദുവെന്നനിലയില്‍ പ്രകാശധോരണിചൊരിഞ്ഞുകൊണ്ടിരിക്കുന്ന ആത്മചൈതന്യവുമായി താദാത്മ്യം പ്രാപിക്കുന്ന ജീവന് ജീവനെന്നും ആത്മാവെന്നുമുള്ള വ്യത്യാസം പീന്നീടുണ്ടാകുന്നില്ല. ഈ അവസ്ഥയില്‍ പ്രകാശസ്വരൂപമായി മാറുന്ന ജീവനെ പ്രണവം എന്നുവിധിയെഴുതാം. ശരീരത്തിന്റെ പൂര്‍വകാലബന്ധമുള്ള സംസ്‌കാരത്തിന്റെ അനുഭവവും അത് തരണംചെയ്യുന്നതിനുള്ള ശക്തിയും ജീവനിതുകൊണ്ടുസമ്പാദിക്കുന്നു.

ചിദാകാശം
ജീവന്റെ ചലനക്രമം നേരത്തെ പറഞ്ഞ ഭൂതമാത്രകളുടെ ചലനക്രമമനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഇങ്ങനെയുളള മാറ്റങ്ങളെ മുഴുവന്‍ തരണംചെയ്ത ജീവന്‍ തന്നെയാണ് ആത്മാവ്, ബ്രഹ്മം, പ്രണവം എന്നിങ്ങനെ അറിയപ്പെടുന്നത്. പഞ്ചഭൂതാത്മകമായ ശരീരത്തിലെ ഓരോ ഭൂതാംശത്തിലും മറ്റ് ഭൂതാംശങ്ങളടങ്ങിയിട്ടുണ്ട്. ഭൂമി, അപ്പ്, തേജസ്സ്, വായു, ആകാശമെന്നിപ്രകാരമുളള ഓരോ ഭൂതത്തിലും അതാത് ഭൂതത്തിന്റെ അന്‍പതുശതമാനവും മറ്റുഭൂതാംശങ്ങളുടെ സമാനസ്വഭാവവും (12.5%) ഉണ്ടാകും. ഇവയെ വിഘടിപ്പിച്ച് ഭൂതമാത്രകളെ വേര്‍തിരിച്ചാല്‍  അവയ്ക്കുള്ളിലെ ഓരോന്നിലും അസംഖ്യം ഭൂതമാത്രാപടലങ്ങളുള്ളതായി അറിയാന്‍ കഴിയും. ഈ അനേകകോടി പടലങ്ങളെ തരണംചെയ്യാന്‍ ജിവന് കഴിഞ്ഞെങ്കില്‍ മാത്രമേ ഭൂതാകാശത്തില്‍നിന്ന് ചിദാകാശത്തിലെത്തുവാന്‍ കഴിയുകയുളളൂ. ചിദാകാശത്തെ പ്രണവമെന്നോ, ആത്മാവെന്നോ. ബ്രഹ്മമെന്നോ, ജ്ഞാനമെന്നോ, ചൈതന്യമെ േന്നാ, ഉദ്ഗീഥമെന്നോ പലപേരുകളില്‍ ഉപനിഷത്തുകള്‍ വര്‍ണിക്കുന്നു. സൃഷ്ടി, സ്ഥിതി, ലയമെന്നീ മൂന്നവസ്ഥകളിലൂടെ ജീവന്‍തരണംചെയ്യുന്ന വ്യവഹാരത്തിന്റെ അതിസൂക്ഷ്മതലങ്ങളാണ് ഇതിനെല്ലാം കാരണെമന്ന് എളുപ്പത്തില്‍ ധരിക്കാവുന്നതാണ്.

ShareTweetSend

Related News

പാദപൂജ

സമാധ്യവസ്ഥയില്ലാത്ത പൂന്തുറസ്വാമികള്‍

പാദപൂജ

ഗുരുസാന്നിദ്ധ്യം മഹാസമാധിക്കുശേഷം

പാദപൂജ

പ്രകൃതിജയം

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

വത്സല.പി നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies