തിരുവനന്തപുരം: വാഹനങ്ങളുടെ റോഡ് നികുതി വിലയുടെ അടിസ്ഥാനത്തില്‍ വര്‍ധിപ്പിച്ചു. 5 ലക്ഷം വരെ 6%, 10 ലക്ഷം വരെ 8%, 10നു മുകളില്‍ 10%, 15 ലക്ഷത്തിനു മുകളില്‍ 15% എന്ന നിലയിലാണ് വാഹനങ്ങളുടെ റോഡ് നികുതി വര്‍ധിപ്പിച്ചത്.
മൂല്യവര്‍ധിത നികുതി ഒരു ശതമാനം വര്‍ധിപ്പിച്ചു.മൂല്യവര്‍ധിത നികുതിയിലുള്ള 1% സെസ് ഒഴിവാക്കി. സാമൂഹിക സുരക്ഷാസെസ് ആറു ശതമാനത്തില്‍ നിന്ന് 10 ശതമാനമാക്കി.
പ്ലാസ്റ്റിക് നിര്‍മാര്‍ജനം ലക്ഷ്യമിട്ട് പ്ലാസ്റ്റിക് കാരിബാഗുകളുടെ നികുതി 12 ശതമാനത്തില്‍ നിന്ന് 20% ആക്കി. അതേസമയം തുണിബാഗിനെ നികുതിയില്‍ നിന്ന് ഒഴിവാക്കി.
Discussion about this post