
കോഴിക്കോട്: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീരാമനവമി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ശ്രീരാമരഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ സ്വീകരണം നല്‍കി. ജില്ലയില്‍ രഥപരിക്രമണത്തിനു സമാപനം കുറിച്ചുകൊണ്ട് ഇന്നലെ(ഞായറാഴ്ച) 6.30ന് പുതിയറ പുണ്യഭൂമിയില്‍ രഥയാത്ര സമ്മേളനം നടന്നു.
ശ്രീരാമദാസമിഷന്‍ ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി സായിസമ്പത്ത് ഭദ്രദീപം തെളിയിച്ചതോടെ സമ്മേളനത്തിനു തുടക്കമായി. സ്വാമി വിശ്വരൂപാനന്ദ (ദയാനന്ദാശ്രമം) ഉദ്ഘാടനം നിര്‍വഹിച്ചു. ആര്‍ഷരത്‌നം പാലാഞ്ചേരി സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട് അദ്ധ്യക്ഷതവഹിച്ച സമ്മേളനത്തില്‍ ശ്രേഷ്ഠാചാരസഭയുടെ ആചാര്യന്‍ എം.ടി.വിശ്വനാഥന്‍, ശ്രീരാമനവമി സ്വാഗതസംഘം ജില്ലാ അധ്യക്ഷന്‍ ഡി.ശിവരാമന്‍ നായര്‍, കൗണ്‍സിലര്‍ ശ്രീകുമാര്‍, ഗിരീഷ്‌കുമാര്‍ ചെറൂപ്പ തുടങ്ങിയവര്‍ സംസാരിച്ചു. സ്വാമി വിവേകാമൃതചൈതന്യ(അമൃതാനന്ദമയിമഠം), രാഷ്ട്രീയ സ്വയം സേവക് സംഘ് വിഭാഗ് കാര്യവാഹ് കെ.പി.രാധാകൃഷ്ണന്‍ എന്നിവര്‍ രാമായണത്തെ സംബന്ധിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
Discussion about this post