ഗുരുവായൂര്‍: ക്ഷേത്രത്തില്‍ മോഷണം പതിവാക്കിയ തമിഴ് സംഘത്തിലെ ഒരു സ്ത്രീ പിടിയിലായി. കോയമ്പത്തൂര്‍ സ്വദേശിനി തിലക (55) മാണ് പിടിയിലായത്. ഞായറാഴ്ച ദര്‍ശനത്തിനെത്തിയ കുടുംബത്തിലെ ഒന്നരവയസ്സുള്ള കുട്ടിയുടെ കാലിലെ സ്വര്‍ണ്ണത്തള മോഷ്ടിച്ചപ്പോഴാണ് പിടിയിലായത്. മോഷണത്തിനിടെ കുട്ടി ശബ്ദം വെച്ചതോടെ ക്ഷേത്രം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ സഹായത്തോടെ സ്ത്രീയെ പിടികൂടുകയായിരുന്നു. കഴിഞ്ഞയാഴ്ചയും മോഷണവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തില്‍നിന്ന് മറ്റൊരു തമിഴ് സ്ത്രീ പിടിയിലായിരുന്നു.
Discussion about this post