തിരുവനന്തപുരം: പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗീകരിച്ച ദേവസ്വം നിയമനവ്യവസ്ഥയില്‍ ജീവനക്കാര്‍ക്ക് ദോഷകരമായവ നീക്കംചെയ്യണമെന്ന് അംഗീകൃത സംഘടനയായ തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ആവശ്യപ്പെട്ടു.
ലോ പെയ്ഡ് പ്രൊമോഷന്റെ അനുപാതം 35 ശതമാനമാക്കി നിലനിര്‍ത്തുക, മുഴുവന്‍ തസ്തികകളിലും 35 ശതമാനം സംവരണം അര്‍ഹതയുള്ള ക്ഷേത്ര ജീവനക്കാര്‍ക്ക് ലഭ്യമാക്കുക, പ്യൂണ്‍, ഡ്രൈവര്‍, ലാസ്‌കര്‍ തസ്തികകളില്‍ ക്ഷേത്ര ജീവനക്കാരുടെ പ്രൊമോഷന്‍ സംവിധാനം നിലനിര്‍ത്തുക, ആശ്രിതനിയമനത്തിന്റെ വ്യവസ്ഥയുണ്ടാക്കുക എന്നീ കാര്യങ്ങള്‍ പ്രസിഡന്റിന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഈ ഭേദഗതികള്‍ പബ്ലിക് സര്‍വീസ് കമ്മീഷനെ രേഖാമൂലംതന്നെ അറിയിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.രാജഗോപാലന്‍നായര്‍ അറിയിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് പ്രസിഡന്റ് ജി. ബൈജു, ജനറല്‍സെക്രട്ടറിമാരായ ജി.ശശികുമാര്‍, നെടുമങ്ങാട് ജയകുമാര്‍ എന്നിവര്‍ പറഞ്ഞു.
Discussion about this post