തിരുവനന്തപുരം: ശബരിമലയുടെ വികസനത്തിനായി മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ 30 കോടി രൂപയാണ് ബജ റ്റില്‍ വകയിരുത്തിയിട്ടുള്ളത്. അടുത്ത മണ്ഡലകാലത്തിനു മുമ്പായി വിലിയ നടപ്പന്തലിന് ഒരു നിലകൂടി നിര്‍മിക്കും.
പമ്പ മുതല്‍ മരക്കൂട്ടം വരെ നടപ്പന്തല്‍ നിര്‍മാണം, പുതിയ പ്രസാദം കോംപ്ളക്സ്, കുന്നാര്‍ ഡാമിന്റെ ശേഷി വര്‍ധിപ്പിക്കല്‍, സന്നിധാനത്ത് സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റിന്റെ ശേഷി വര്‍ധിപ്പിക്കല്‍, നിലയ്ക്കലില്‍ കെഎസ്ആര്‍ടിസി ബസ് സ്റേഷന്‍ നിര്‍മാണം എന്നിവയാണ് ഇക്കൊല്ലത്തെ ബജറ്റില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.
Discussion about this post