കൊച്ചി: പിറവം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ വിജയം. 12070 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കേരളാ കോണ്‍ഗ്രസ് – ജേക്കബിലെ അനൂപ് ജേക്കബ് വന്‍ വിജയം നേടി. ഇടതുപക്ഷത്തിനു മുന്നേറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ചോറ്റാനിക്കര, തിരുവാങ്കുളം പഞ്ചായത്തുകളില്‍പ്പോലും എല്‍ഡിഎഫിന് നേരിയ ലീഡ് മാത്രം നേടാനായത് അവര്‍ക്ക് തിരിച്ചടിയായി. മറ്റു പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ പുരോഗമിച്ചപ്പോള്‍ വന്‍ ഭൂരിപക്ഷത്തിലേക്ക് അനൂപ് നീങ്ങുകയായിരുന്നു. അനൂപിനു ആകെ 82756 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.ജെ. ജേക്കബിനു 70686 വോട്ടുകളാണ് നേടാനായത്. അതേസമയം, ബിജെപി സ്ഥാനാര്‍ഥി കെ.ആര്‍. രാജഗോപാലിനു 3241 വോട്ടുകള്‍കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. ആദ്യം എണ്ണിയ ചോറ്റാനിക്കര, തിരുവാങ്കുളം പഞ്ചായത്തുകളിലെ ആധിപത്യംകൊണ്ട് മറ്റു പഞ്ചായത്തുകളിലെ യുഡിഎഫ് മുന്നേറ്റത്തിന് തടയിടാനാകുമെന്നാണ് എല്‍ഡിഎഫ് കരുതിയിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചിരുന്നതുപോലെ വന്‍ നേട്ടം ഈ എല്‍ഡിഎഫ് മേഖലകളില്‍ നേടാനാകാതിരുന്നത് അവര്‍ക്ക് നിരാശയായി. തുടര്‍ന്ന് മുളന്തുരുത്തി പഞ്ചായത്തിലെ വോട്ടണ്ണല്‍ പൂര്‍ത്തിയായതോടെ അനൂപിന്റെ ഭൂരിപക്ഷം ഉയരുകയായിരുന്നു. എല്ലാപഞ്ചായത്തുകളിലും യുഡിഎഫിനാണ് ഭൂരിപക്ഷം. വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ആദ്യലീഡ് പ്രതീക്ഷിച്ചതുപോലെ എല്‍ഡിഎഫ് നേടി. കഴിഞ്ഞ തവണ ആദ്യരണ്ട് റൌണ്ട് എണ്ണിയപ്പോളും എം.ജെ ജേക്കബിനായിരുന്നു മുന്‍തൂക്കം. കഴിഞ്ഞ തവണ ആദ്യ റൌണ്ടില്‍ 786 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു എം.ജെ ജേക്കബിന് ലഭിച്ചത്. നാല് ശതമാനം വോട്ട് എണ്ണിയപ്പോള്‍ 40 വോട്ടുകളുടെ ഭൂരിപക്ഷമേ എം.ജെ ജേക്കബിന് ഉണ്ടായിരുന്നുള്ളു. ഒന്നു മുതല്‍ ആറു ബൂത്തുകള്‍ എണ്ണികഴിഞ്ഞപ്പോഴായിരുന്നു ഇത്. ഏഴുബൂത്തുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ 269 വോട്ടിന്റെ ലീഡ് എം.ജെയ്ക്ക് ലഭിച്ചു. തിരുവാങ്കുളത്ത് കാര്യമായ മുന്‍തൂക്കം ലഭിച്ചില്ല. ചോറ്റാനിക്കര എണ്ണി തുടങ്ങിയപ്പോള്‍ അനൂപ് നാല്‍പത് വോട്ടുകള്‍ക്ക് മുന്നിലായി. 11 ശതമാനം വോട്ടുകളാണ് അപ്പോള്‍ എണ്ണയിരുന്നത്. ലീഡ് പിന്നീട് 129 ലേക്ക് ഉയര്‍ന്നു. എന്നാല്‍ അടുത്ത ബൂത്ത് എണ്ണിയപ്പോള്‍ എം.ജെ ജേക്കബ് 175 വോട്ടുകള്‍ക്ക് മുന്നിലായി. 17 ടേബിളുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ 490 വോട്ടുകള്‍ക്കു മുന്നിലെത്തി. 18 ടേബുളുകള്‍ എണ്ണിയപ്പോള്‍ 470 വോട്ടുകളായി അതു മാറി. 20 ബൂത്തുകള്‍ എണ്ണിയപ്പോള്‍ ലീഡ് കുറഞ്ഞു. 143 ലേക്ക് ലീഡ് കുറഞ്ഞു. 24 ബൂത്തുകള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും അനൂപ് ലീഡ് പിടിച്ചു. 17 വോട്ടുകള്‍ക്കാണ് അനൂപ് മുന്നിട്ടു നിന്നത്. ചോറ്റാനിക്കര 25 ബൂത്തുകള്‍ എത്തിയപ്പോള്‍ 32 വോട്ടുകള്‍ക്ക് എം.ജെ. ജേക്കബ് മുന്നിലായി. മുളന്തുരുത്തിയിലേക്ക് പ്രവേശിച്ചപ്പോള്‍ തന്നെ അനൂപ് ലീഡ് നേടി. കഴിഞ്ഞ തവണ ടി.എം ജേക്കബ് നിര്‍ണായക ഭൂരിപക്ഷം നേടിയ റൌണ്ടായിരുന്നു ഇത്. 190 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് അനൂപ് തന്റെ മുന്നേറ്റം ആരംഭിച്ചത്. 24 ശതമാനം എണ്ണിയപ്പോള്‍ 217 വോട്ടിന്റെ ഭൂരിപക്ഷം അനൂപിന് ലഭിച്ചു. 34 ബൂത്തുകള്‍ എണ്ണിയപ്പോള്‍ 680 വോട്ടിന്റെ ഭൂരിപക്ഷത്തേക്ക് അനൂപ് ഉയര്‍ന്നു. രണ്ടു ബൂത്തുകള്‍ കൂടി കഴിഞ്ഞപ്പോള്‍ ഭൂരിപക്ഷം 875 ആയി ഉയര്‍ന്നു. മൂന്ന് റൌണ്ട് പൂര്‍ത്തിയായപ്പോള്‍ അനൂപിന്റെ ലീഡ് 1736 വോട്ടിന്റെ ലീഡ് നേടി. അമ്പതിനായിരത്തിലധികം വോട്ടുകള്‍ എണ്ണി തീര്‍ന്നിരുന്നു. മൂന്നിലൊന്ന് വോട്ടുകള്‍ ഈ ഘട്ടത്തില്‍ എണ്ണി തീര്‍ന്നിരുന്നു. 45 ബൂത്തുകള്‍ എണ്ണിയപ്പോള്‍ 1945 വോട്ടിന്റെ ഭൂരിപക്ഷമായി. നാലാം റൌണ്ടിലത് 2244 വോട്ടുകളായി മാറി. 47 ബൂത്തുകളാണ് എണ്ണിയിരുന്നത്. രാമമംഗത്ത് വന്‍ മുന്‍തൂക്കമാണ് അനൂപിന് ലഭിച്ചത്. നാലാം റൌണ്ട് പൂര്‍ത്തിയായപ്പോള്‍ അനൂപ് 2905 വോട്ടുകള്‍ക്ക് മുന്നിലെത്തി. അറുപത്തിയൊന്ന് ബൂത്തുകളാണ് അപ്പോള്‍ എണ്ണിയിരുന്നത്. പാമ്പാക്കുട എണ്ണിയപ്പോഴും യുഡിഎഫ് ലീഡ് ഗണ്യമായി വര്‍ധിപ്പിച്ചു. അഞ്ചാം റൌണ്ട് ആരംഭിച്ചപ്പോള്‍ 3327 വോട്ടായി ലീഡ് വര്‍ധിച്ചു. 66 ബൂത്തുകള്‍ കഴിഞ്ഞപ്പോള്‍ 3813 ആയി. 67 ബൂത്ത് കഴിഞ്ഞപ്പോഴാണ് ലീഡ് നാലായിരത്തിലെത്തി. പകുതിയിലേറെ ബൂത്തുകളുടെ വോട്ടുകള്‍ എണ്ണ തീര്‍ന്നപ്പോള്‍ 4573 വോട്ടുകള്‍ക്കു മുന്നിലെത്തി. അഞ്ചാം റൌണ്ട് വോട്ടെണ്ണലാണ് പൂര്‍ത്തിയായത്. ആറാം റാണ്ട് ആരംഭിച്ച് 75 ബൂത്തുകള്‍ പൂര്‍ത്തിയാകുമ്പോള്‍ 5138 ആയി ലീഡ് വീണ്ടും ഉയര്‍ന്നു. 84 ബൂത്തുകള്‍ കഴിഞ്ഞപ്പോള്‍ 5776 വോട്ടുകള്‍ക്ക് അനൂപ് മുന്‍തൂക്കം നേടി. 90 ബൂത്തുകള്‍ കഴിഞ്ഞപ്പോള്‍ 5830 വോട്ടിന്റെ ഭൂരിപക്ഷമായി. ആറൂ ബൂത്തുകള്‍ കൂടി കഴിഞ്ഞപ്പോള്‍ ലീഡ് ആറായിരം പിന്നിട്ടു. 94 ബൂത്തുകള്‍ എണ്ണിയപ്പോള്‍ 6118 വോട്ടിന്റെ ഭൂരിപക്ഷമായി. 98 ബൂത്തുകള്‍ പിന്നിട്ടപ്പോള്‍ 6553 വോട്ടുകളായി ലീഡ്. ഇതോടെയാണ് അനൂപ് വിജയം ഉറപ്പിച്ചത്. നൂറ് ബൂത്തുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ 6676 വോട്ടിന്റെ ലീഡായി മാറി. ഏഴു റൌണ്ട് പൂര്‍ത്തിയായപ്പോള്‍ ലീഡ് 7550 ആയി മാറി. 119 ബൂത്തുകള്‍ എണ്ണിയപ്പോള്‍ 8190 വോട്ടുകളുടെ ഭൂരിപക്ഷമായി. തിരുമാറാടിയില്‍ രണ്ടായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷമാണ് യുഡിഎഫിന് ലഭിച്ചത്. 122 ബൂത്തുകള്‍ പിന്നിട്ടപ്പോഴാണ് ലീഡ് പതിനായിരം പിന്നിട്ടത്. രാവിലെ എട്ടു മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. മൂവാറ്റുപുഴ നിര്‍മല ജൂനിയര്‍ സ്കൂളിലായിരുന്നു വോട്ടെണ്ണല്‍. 9.50ഓടെ അന്തിമഫലം പുറത്തുവന്നു. തെരഞ്ഞെടുപ്പു കമ്മീഷന്‍ നിയോഗിച്ച നിരീക്ഷകരായ ഡോ. ഉമാകാന്ത് പന്‍വാര്‍, കെ. വീരഭദ്ര റെഡ്ഢി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വോട്ടെണ്ണല്‍. ആകെ 135 പോളിംഗ് ബൂത്തുകളാണുണ്ടായിരുന്നത്. വോട്ടെണ്ണലിനു 14 മേശകളാണു ക്രമീകരിച്ചിരുന്നത്.
Discussion about this post