കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ പകല്‍പ്പൂരം പ്രമാണിച്ചു നാളെ കോട്ടയം നഗരത്തില്‍ ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. രാവിലെ 11 മുതല്‍ ഭാരവണ്ടികള്‍ക്കു നഗരത്തിലേക്കു പ്രവേശനം അനുവദിക്കില്ല. വടക്കുനിന്നു തെക്കോട്ടു പോകേണ്ട ഭാരവണ്ടികള്‍ ഏറ്റുമാനൂര്‍-മണര്‍കാട്-തലപ്പാടി ചങ്ങനാശേരി വഴിയും ഏറ്റുമാനൂരിനും നാഗമ്പടത്തിനും ഇടയ്ക്കുനിന്നു വരുന്ന ഭാരവണ്ടികള്‍ നാഗമ്പടം-കഞ്ഞിക്കുഴി-കടുവാക്കുളം-ചങ്ങനാശേരി വഴിയും പോകണം. തെക്കുനിന്നു വടക്കോട്ടു പോകേണ്ട വാഹനങ്ങള്‍ ചിങ്ങവനം-കടുവാക്കുളം-കഞ്ഞിക്കുഴി-നാഗമ്പടം വഴിയും ചിങ്ങവനത്തിനും കോടിമതയ്ക്കും ഇടയില്‍നിന്നു വരുന്നവ മണിപ്പുഴയില്‍നിന്നു കൊല്ലാട്-കഞ്ഞിക്കുഴി വഴിയും നാഗമ്പടത്തേക്കു പോകണം.
സര്‍വീസ് ബസുകള്‍ പതിവുപോലെ സര്‍വീസ് നടത്തണം. ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ തിരുനക്കര സ്റാന്‍ഡില്‍നിന്നുളള ബസ് സര്‍വീസുകള്‍ നിര്‍ത്തലാക്കും. തുടര്‍ന്ന് എല്ലാ സര്‍വീസുകളും ആരംഭിക്കുന്നതും അവസാനിക്കുന്നതും നാഗമ്പടം ബസ് സ്റാന്‍ഡിലായിരിക്കും.
കെകെ റോഡ്, ശാസ്ത്രി റോഡ്, എംസി റോഡ്, ടൌണ്‍ എന്നിവിടങ്ങളില്‍ പാര്‍ക്കിംഗ് പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. കെകെ റോഡില്‍നിന്നു വരുന്ന സര്‍വീസ് ബസുകള്‍ രണ്ടു മുതല്‍ കളക്ടറേറ്റ് ജംഗ്ഷനില്‍നിന്നു തിരിഞ്ഞ് ലോഗോസ് ജംഗ്ഷന്‍ കുര്യന്‍ ഉതുപ്പ് റോഡ് വഴി നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍ എത്തി, ബേക്കര്‍ ജംഗ്ഷന്‍ ശാസ്ത്രി റോഡ് വഴി തിരിച്ചുപോകണം.
കാരാപ്പുഴ, തിരുവാതുക്കല്‍, തിരുവാര്‍പ്പ് ഭാഗത്തേക്കുളള വാഹനങ്ങള്‍ നാഗമ്പടം സ്റാന്‍ഡില്‍നിന്നു പുറപ്പെട്ട് കെഎസ്ആര്‍ടിസി-പുളിമൂട്-പാലാമ്പടം ബോട്ട് ജെട്ടി വഴി പോകണം. ഈ ഭാഗത്തുനിന്നു ടൌണിലേക്കു വരുന്ന വാഹനങ്ങള്‍ പുത്തനങ്ങാടി-ഉപ്പൂട്ടി കവല-ബേക്കര്‍ ജംഗ്ഷന്‍ വഴി നാഗമ്പടം ബസ് സ്റാന്‍ഡില്‍ എത്തണം.കോട്ടയം ചില്‍ഡ്രന്‍സ് ലൈബ്രറി ഭാഗത്തുനിന്നു ടൌണിലേക്കു വരുന്ന എല്ലാ വാഹനങ്ങളും ഉച്ചകഴിഞ്ഞു മൂന്നു മുതല്‍ ലൈബ്രറി ഭാഗത്തുനിന്നു തെക്കോട്ടുതിരിഞ്ഞു ബോട്ട് ജെട്ടി-പാലാമ്പടം-പുളിമൂട് ജംഗ്ഷന്‍ വഴി പോകണം.
Discussion about this post