തിരുവനന്തപുരം: സ്ത്രീകള്‍ക്കു നേരേയുളള അതിക്രമങ്ങള്‍ തടയാന്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ പ്രത്യേക കോള്‍ സെന്ററും ദ്രുതപ്രതികരണ സേനയും രൂപീകരിക്കുമെന്ന് പി. ഐഷാപോറ്റി, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍, വി. ചെന്താമരാക്ഷന്‍, കെ. കെ. ലതിക എന്നിവരെ മുഖ്യമന്ത്രി അറിയിച്ചു.
പ്രായാധിക്യത്താല്‍ വലയുന്നവരുടെയും സുരക്ഷ മുന്‍നിര്‍ത്തി 10 ജില്ലാ പോലീസ് കണ്‍ട്രോള്‍ റൂമുകളില്‍ ഹെല്‍പ്ലൈന്‍ തുടങ്ങുന്നതിനും തെരഞ്ഞെടുത്ത 230 പോലീസ് സ്റേഷനുകളില്‍ സീനിയര്‍ സിറ്റിസണ്‍ ഹെല്‍പ് ഡസ്കുകള്‍ തുടങ്ങുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
ട്രെയിനിലെ സ്ത്രീയാത്രക്കാരുടെ സുരക്ഷയ്ക്കായി 56 വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരെ റെയില്‍വേ പോലീസിന്റെ കീഴില്‍ വിന്യസിച്ചിട്ടുണ്ട്. സ്റേഷനിലെത്തുന്ന സ്ത്രീകള്‍ക്ക് സൌഹൃദാന്തരീക്ഷം ഒരുക്കുന്നതിന് 43 ജനമൈത്രി പോലീസ് സ്റേഷനുകളെ സ്ത്രീസൌഹൃദ പോലീസ് സ്റേഷനുകളായി പരിവര്‍ത്തനം ചെയ്തിട്ടുണ്ട്.
സ്ത്രീകള്‍ക്കു പരാതി രഹസ്യമായി നല്‍കുന്നതിന് പരാതികാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ലൈംഗികാതിക്രമം, ബലാല്‍സംഗം എന്നിവയുമായി ബന്ധപ്പെട്ട് 2011ല്‍ 1249 കേസുകളും 2012ല്‍ 202 കേസുകളും രജിസ്റര്‍ ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു.
Discussion about this post