തിരുവനന്തപുരം: പത്രവിതരണക്കാര്‍ നടത്തുന്ന സമരത്തിന്റെ പേരില്‍ പത്രക്കെട്ടു നശിപ്പിക്കുകയോ കത്തിക്കുകയോ ചെയ്താല്‍ കേസെടുക്കന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. പ്രശ്നം പരിഹരിക്കാന്‍ പത്രമാനേജ്മെന്റുകളുടെയും വിതരണക്കാരുടെ സംഘടനാ പ്രതിനിധികളുടെയും യോഗം ചേരുന്ന കാര്യം തൊഴില്‍ മന്ത്രിയുമായി ആലോചിച്ചു തീരുമാനിക്കുമെന്നു ജോസഫ് വാഴയ്ക്കന്റെ സബ്മിഷനു മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു. സിഐടിയു നിയന്ത്രണത്തിലുള്ള സംഘടനയാണ് സമരം ചെയ്യുന്നത്. സമരം ചെയ്യാനുള്ള അവകാശംപോലെ ചെയ്യാതിരിക്കാനുള്ള അവകാശവുമുണ്ട്. പാര്‍ട്ടിപത്രങ്ങളെ ഒഴിവാക്കിയാണു സമരം നടത്തുന്നത്. പാര്‍ട്ടിക്കാരോടു പോരാടാന്‍ കഴിയാത്തതുകൊണ്ടാണ് അവരെ ഒഴിവാക്കിയതെന്നാണു തന്നെ കാണാനെത്തിയ സംഘടനാ നേതാക്കള്‍ പറഞ്ഞത്.
തിരുവല്ല, കോഴഞ്ചേരി, പത്തനംതിട്ട എന്നിവിടങ്ങളില്‍ മാധ്യമവും ദേശാഭിമാനിയും മാത്രമാണ് നല്‍കുന്നതെന്നാണ് തനിക്കുലഭിച്ച വിവരമെന്നു മുഖ്യമന്ത്രി അറിയിച്ചു.പെന്തക്കോസ്തു വിശ്വാസികള്‍ നടത്തുന്ന കൂട്ടപ്രാര്‍ഥന മറ്റുള്ളവര്‍ക്കു ശല്യമാകുന്നുവെന്ന പരാതി ഉണ്ടായാല്‍ നിയന്ത്രണം എര്‍പ്പെടുത്തുമെന്നു രാജു ഏബ്രഹാമിന്റെ സബ്മിഷനു മുഖ്യമന്ത്രി മറുപടി നല്‍കി. ഇക്കാര്യത്തില്‍ സുപ്രീം കോടതിയുടെ നിര്‍ദേശമുണ്ട്. വീടുകളില്‍ കുടുംബങ്ങള്‍ക്കു പ്രാര്‍ഥിക്കുന്നതിനു തടസമൊന്നുമില്ലെ ന്നു മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post