പറവൂര്‍: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലൂര്‍ മൂകാംബികാ ക്ഷേത്ര സന്നിധിയില്‍ നിന്ന് ആരംഭിച്ച ശ്രീരാമരഥയാത്രയ്ക്ക് പറവൂരില്‍ നമ്പൂരിയച്ചന്‍ ആല്‍ പരിസരത്ത് സ്വീകരണം നല്‍കി. പറവൂര്‍ വെളുത്താട്ടമ്മ ക്ഷേത്രത്തില്‍ നല്‍കിയ സ്വീകരണത്തില്‍ ദേവസ്വം ട്രസ്റ്റി ടി. ഉണ്ണികൃഷ്ണന്‍, മാനേജര്‍ ഹരികൃഷ്ണന്‍, ശിവന്‍ പിള്ള, ഭാര്‍ഗവന്‍ നായര്‍ എന്നിവര്‍ സംബന്ധിച്ചു.
Discussion about this post