നേമം: തിരുവനന്തപുരം വെള്ളായണി ഭദ്രകാളി ക്ഷേത്രത്തിലെ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ പരിക്ക് ഗുരതരമാണ്. ക്ഷേത്രത്തില്‍ അശ്വിതി പൊങ്കാല തുടങ്ങുന്നതിന് തൊട്ടുമുന്‍പാണ് അപകടമുണ്ടായത്. ക്ഷേത്രത്തില്‍ നിന്ന് അല്‍പം മാറി വെടിവഴിപാടിനുവേണ്ടി സ്ഥാപിച്ച ഷെഡ്ഡിനാണ് കാലത്ത് ഒന്‍പത് മണിക്ക് തീപിടിച്ചത്. പരിക്കേറ്റവരെല്ലാം വെടിക്കെട്ട്ശാലയിലെ തൊഴിലാളികളാണ്. വെടിക്കെട്ട് പുരയ്ക്കു ചുറ്റും പൊങ്കാലയര്‍പ്പിക്കാനെത്തിയവരുടെ തിരക്കുണ്ടായിരുന്നു. അഗ്നിശമനസേനയുടെയും പോലീസിന്റെയും സമയോചിതമായ പ്രവര്‍ത്തനം കൂടുതല്‍ അപകടം ഒഴിവാക്കി.
Discussion about this post