ആലപ്പുഴ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പരീക്ഷയ്ക്കെതിരേ വീണ്ടും എസ്എന്‍ഡിപി യൂത്ത് മൂവ്മെന്റിന്റെ പ്രതിഷേധം. നേരത്തെ യൂത്ത് മൂവ്മെന്റ് പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തിയതിനെ തുടര്‍ന്ന് മാറ്റിവെച്ച പരീക്ഷ നടക്കുന്ന ആലപ്പുഴ ഗേള്‍സ് ഹൈസ്കൂളിലേക്കാണ് യൂത്ത് മൂവ്മെന്റ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുന്നത്. സംവരണ തത്വങ്ങള്‍ അട്ടിമറിച്ചാണ് നിയമനങ്ങളെന്ന് ആരോപിച്ചായിരുന്നു യൂത്ത് മൂവ്മെന്റ് നേരത്തെ പരീക്ഷ തടസപ്പെടുത്തിയത്. പരീക്ഷാ ഹാളിലും പുറത്തും യോഗം പ്രവര്‍ത്തകരും പരീക്ഷയെഴുതാന്‍ വന്ന കുട്ടികളുടെ രക്ഷകര്‍ത്താക്കളും പരസ്യമായി ഏറ്റുമുട്ടുകയും ചെയ്തിരുന്നു.
Discussion about this post