ഭുവനേശ്വര്‍: ഒഡിഷയില്‍ മാവോവാദികള്‍ തട്ടിക്കൊണ്ടുപോയ ഇറ്റാലിയന്‍ വിനോദസഞ്ചാരികളില്‍ ഒരാളെ വിട്ടയച്ചതായി പോലീസ് അറിയിച്ചു. വാര്‍ത്താ ചാനലായ എന്‍.ഡി.ടി.വിയുടെ ഓഫീസിലാണ് ഇറ്റാലിയന്‍ വിനോദസഞ്ചാരിയായ ക്ലൗദോ കൊളാന്‍ഞ്ചലോ മാവോവാദികള്‍ എത്തിച്ചത്. ആന്ധ്രഒഡിഷ അതിര്‍ത്തിയിലെ മാവോവാദികളുടെ പ്രത്യേക മേഖലാ കമ്മിറ്റിയാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. സുരക്ഷാസേനയുടെ മാവോവാദിവേട്ട നിര്‍ത്തിവെക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി മാവോവാദികള്‍ മേഖലയില്‍ ശനിയാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു.
ഇറ്റലിക്കാരായ വിനോദ സഞ്ചാരികളെ മോചിപ്പിക്കാന്‍ 13 ആവശ്യങ്ങളാണ് മാവോവാദികള്‍ മുന്നോട്ടുവെച്ചിരുന്നത്. മാവോവാദികള്‍ ഇറ്റാലിയന്‍ വിനോദസഞ്ചാരികളെയും ബി.ജെ.ഡി. എം.എല്‍.എയെയും ബന്ദികളാക്കിയ സംഭവം ചര്‍ച്ച ചെയ്യാന്‍ ഒഡിഷ മുഖ്യമന്ത്രി ബിജു പട്‌നായിക് ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ചിരുന്നു.
ചര്‍ച്ചകള്‍ക്കായി പുതിയ മാധ്യസ്ഥരുടെ പേരു നിര്‍ദേശിക്കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയോട് മാവോവാദികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ നിശ്ചയിച്ചിരുന്ന രണ്ടു മാധ്യസ്ഥരും പിവാങ്ങിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഈ അഭ്യര്‍ഥന നടത്തിയത്.
കന്ധമാല്‍, ഗഞ്ചാം ജില്ലകളില്‍ വനപ്രദേശത്തു നിന്ന് മാര്‍ച്ച് പതിനാലിനാണ് മാവോവാദികള്‍ രണ്ട് ഇറ്റാലിയന്‍ വിനോദസഞ്ചാരികളെ തട്ടിക്കൊണ്ടുപോയത്. ഇവരെ വിട്ടുകിട്ടാനുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെയാണ് ശനിയാഴ്ച ഭരണകക്ഷിയായ ബി.ജെ.ഡി.യുടെ എം.എല്‍.എ. ജിന ഹില്‍കാകയെ കൊരാപുത് ജില്ലയില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. കോരാപുട്ടില്‍ പൊതുയോഗത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഹകാകി.
സംഭവത്തെത്തുടര്‍ന്ന് ഇറ്റലിക്കാരായ വിനോദ സഞ്ചാരികളെ വിട്ടുകിട്ടുന്നതിനായി മാവോവാദികളുമായി സര്‍ക്കാര്‍ നടത്തിവന്ന ചര്‍ച്ച നിര്‍ത്തിവെച്ചു. മാവോവാദികളുടെ മധ്യസ്ഥരായി വന്ന ഡോ.ബി.ഡി. ശര്‍മ, ദണ്ഡപാണി മൊഹന്തി എന്നിവര്‍, സമാധാന ചര്‍ച്ചകളെ പരിഹസിക്കുന്നതാണ് സംഭവമെന്നതിനാല്‍ ചര്‍ച്ചകള്‍ നിര്‍ത്തിവെക്കുന്നതായി പറഞ്ഞു.
മാര്‍ച്ച് 14-ന് സംസ്ഥാന ത്തിന്റെ വടക്ക് കിഴക്ക് ഭാഗ ത്തുള്ള കന്ധമാലില്‍ ഇറ്റലിക്കാരായ രണ്ട് വിനോദ സഞ്ചാരികളെ തട്ടിക്കൊണ്ടുപോയതിന്റെ ഞെട്ടല്‍ മാറും മുന്‍പുണ്ടായ സംഭവം നിയമസഭയില്‍ ബഹളത്തിന് കാരണമായി.ആയുധധാരികളായ 50 അംഗ മാവോവാദികളാണ് തൊയാപുട്ടില്‍ എം.എല്‍.എ.യുടെ വാഹനം തടഞ്ഞത്. റോഡ് കുഴിച്ചും കുറുകെ ട്രക്ക് നിര്‍ത്തിയും വഴി തടസ്സപ്പെടുത്തിയിരുന്നു. എം.എല്‍.എ.യെ വണ്ടിയില്‍നിന്ന് ഇറക്കിയശേഷം അദ്ദേഹത്തിന്റെ അംഗരക്ഷകനെയും ഡ്രൈവറെയും പോകാന്‍ അനുവദിച്ചു.
ആന്ധ്ര-ഒഡിഷ അതിര്‍ത്തിയിലെ മാവോവാദികളുടെ പ്രത്യേക മേഖലാ കമ്മിറ്റിയാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. സുരക്ഷാസേനയുടെ മാവോവാദിവേട്ട നിര്‍ത്തിവെക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി മാവോവാദികള്‍ മേഖലയില്‍ ശനിയാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഏതെങ്കിലും വിഭാഗങ്ങള്‍ തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പറഞ്ഞു.
സുരക്ഷാസേന പ്രദേശത്ത് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. രണ്ട് കാബിനറ്റ് മന്ത്രിമാര്‍ ലക്ഷ്മിപുരിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരത്തെ വിവരം അറിയിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കേന്ദ്ര സഹായം നല്‍കാമെന്ന് ആഭ്യന്തര മന്ത്രിയും പറഞ്ഞു. ജിന ഹികാകയുടെ ഭാര്യ കൗസല്യമാജി ഭര്‍ത്താവിനെ വിട്ടയയ്ക്കണമെന്ന് മാധ്യമങ്ങളിലൂടെ റാഞ്ചികളോട് അഭ്യര്‍ഥിച്ചു.
Discussion about this post