ന്യൂഡല്‍ഹി: തീവണ്ടികളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചതായി കണക്കുകള്‍. പീഡനവും കൊലപാതകവും കൊള്ളയും മോശം പെരുമാറ്റവും ഉള്‍പ്പെടെ 712 കേസുകളാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2010 ല്‍ 501 കേസുകള്‍ മാത്രമായിരുന്നു രജിസ്റര്‍ ചെയ്തിരുന്നത്. 2011 ല്‍ രജിസ്റര്‍ ചെയ്ത കേസുകളില്‍ 15 പീഡനക്കേസുകളുണ്ട്. 362 കേസുകള്‍ മോശം പെരുമാറ്റത്തിന്റെ പേരിലാണ്. 2010 ല്‍ മോശം പെരുമാറ്റത്തിന്റെ പേരില്‍ 352 കേസുകളായിരുന്നു രജിസ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ അതിക്രമങ്ങളുടെ പേരില്‍ തീവണ്ടികളിലെ സുരക്ഷ മെച്ചപ്പെടുത്തിയതായും സര്‍ക്കാര്‍ രേഖകളില്‍ വ്യക്തമാക്കുന്നു. എക്സ്പ്രസ്, പാസഞ്ചര്‍ തീവണ്ടികളിലായി ആര്‍പിഎഫ് ഉള്‍പ്പെടെ 3500 ഓളം സുരക്ഷാ ഭടന്‍മാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇതിനുപുറമേ കള്ളക്കടത്ത് ഉള്‍പ്പെടെ തടയാന്‍ മറ്റ് സ്ക്വാഡുകളെയും നിയോഗിച്ചിട്ടുണ്ട്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 202 സ്റേഷനുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്താകമാനം 8000 ത്തോളം റെയില്‍വേ സ്റേഷനുകളാണ് ഉള്ളത്.
Discussion about this post