ഗുരുവായൂര്‍: ഏപ്രില്‍ 2 മുതല്‍ 14 വരെ തുറവൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന 29-ാമത് ഭാഗവതസത്രവേദിയില്‍ പ്രതിഷ്ഠിക്കാനുള്ള കൃഷ്ണവിഗ്രഹം ഗുരുവായൂരില്‍നിന്ന് എഴുന്നള്ളിച്ചു. തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍, ഭരണസമിതിയംഗം എന്‍. രാജു, എം.കെ. കുട്ടപ്പമേനോന്‍, ടി.ജി. പത്മനാഭന്‍ നായര്‍, ഗുരുവായൂര്‍ മണിസ്വാമി, വി. അച്യുതക്കുറുപ്പ്, കെ.പി. കരുണാകരന്‍, അച്യുതവാര്യര്‍ എന്നിവര്‍ പ്രസംഗിച്ചു.
Discussion about this post