തിരുവനന്തപുരം: ധീരദേശാഭിമാനി വേലുത്തമ്പി ദളവയുടെ 203-ാം രക്തസാക്ഷിത്വ വാര്‍ഷിക ദിനാചരണം ചിത്രകലാമണ്ഡലം വേലുത്തമ്പിദളവ സ്മാരകകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആചരിച്ചു. സെക്രട്ടേറിയറ്റിനു മുന്നിലുള്ള വേലുത്തമ്പി ദളവയുടെ പൂര്‍ണകായ പ്രതിമയ്ക്കുമുന്നില്‍ പുഷ്പാര്‍ച്ചന മുന്‍മന്ത്രി എം.വിജയകുമാര്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. എം.എല്‍.എ അനൂപ് ജേക്കബ്, മുന്‍മന്ത്രി വി.സുരേന്ദ്രന്‍പിള്ള, കെ.മോഹന്‍കുമാര്‍, അഡ്വ.അയ്യപ്പന്‍പിള്ള, ഡോ.ടി.പി.ശങ്കരന്‍കുട്ടിനായര്‍, സ്മാരകകേന്ദ്രം ജനറല്‍ സെക്രട്ടറി സുദര്‍ശന്‍ കാര്‍ത്തികപ്പറമ്പില്‍, മുട്ടയ്ക്കാട് രവീന്ദ്രന്‍നായര്‍, ഡോ.വിളക്കുടി രാജേന്ദ്രന്‍, ഗാന്ധിസ്മാരകനിധി ചെയര്‍മാന്‍ വി.രാംദാസ്, കൗണ്‍സിലര്‍ മഹേശ്വരന്‍പിള്ള, കെ.രാമന്‍പിള്ള, മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, കലാം കൊച്ചേറ, മംഗലത്തുകോണം കൃഷ്ണന്‍, പൂവച്ചല്‍ സദാശിവന്‍, ടി.കെ.ലാല്‍ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വേലുത്തമ്പി അനുസ്മരണ കാവ്യാഞ്ജലിയും നടന്നു.
Discussion about this post