ശബരിമല: ശുദ്ധജലക്ഷാമം പരിഹരിക്കാന്‍ ശബരിമല സന്നിധാനത്ത് രണ്ട് കുടിവെള്ള സംഭരണികള്‍കൂടി നിര്‍മ്മിക്കും. പാണ്ടിത്താവളത്ത് നിലവിലുള്ള രണ്ട് കുടിവെള്ളസംഭരണികള്‍ക്കു സമീപമാണ് പുതിയ ടാങ്കുകള്‍ പണിയുക. ഇരുപതുലക്ഷം ലിറ്റര്‍ വീതം നാല്‍പതുലക്ഷം ലിറ്റര്‍ വെള്ളം അധികമായി ശേഖരിയ്ക്കാന്‍ കഴിയും. പുതിയതായി നിര്‍മ്മിക്കുന്ന ടാങ്കുകളിലൊന്നിന് ഒരുകോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. നിര്‍മാണം രണ്ടുമാസത്തിനുള്ളില്‍ തുടങ്ങും
Discussion about this post