തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി നേരിടാന്‍ സര്‍ക്കാര്‍ നടപടികള്‍ കാര്യക്ഷമമല്ലെന്നും ആരോഗ്യവകുപ്പ് നാഥനില്ലാക്കളരിയാണെന്നും നിയമസഭയില്‍ പ്രതിപക്ഷം. ഈ വിഷയത്തിലുള്ള അടിയന്തരപ്രമേയത്തിന് സ്‌പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. കോണ്‍ഗ്രസിലെ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സംസ്ഥാനത്ത് ഇതുവരെ രണ്ടുലക്ഷത്തിലധികം പേര്‍ക്ക് പനി ബാധിച്ചിട്ടുണ്ടടന്നും 144 ആളുകള്‍ മരണമടഞ്ഞതായും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി. 1500 ഓളം പേര്‍ക്ക് എച്ച് 1 എന്‍ 1 ബാധിച്ചു. ഈ സാഹചര്യത്തില്‍ ആരോഗ്യമന്ത്രി വിദേശ സന്ദര്‍ശനത്തിന് പോയത് വിചിത്രമാണ്.
ആരോഗ്യമന്ത്രി പി.കെ. ശ്രീമതിയുടെ അഭാവത്തില്‍ വ്യവസായ മന്ത്രി എളമരം കരീമാണ് അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറഞ്ഞത്. മണ്‍സൂണ്‍ കാലമായതിനാല്‍ സംസ്ഥാനത്ത് പകര്‍ച്ചപ്പനിയുണ്ടടങ്കിലും ആശങ്കാജനകമായ സ്ഥിതിയാണെന്ന പ്രചാരണം വാസ്‌തവ വിരുദ്ധമാണെന്ന് കരീം പറഞ്ഞു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പനിബാധിതരുടെ എണ്ണം ഇത്തവണ കുറവാണ്. പനി പടരുന്നത് പ്രതിരോധിയ്‌ക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടിയെടുത്തിട്ടുണ്ടടന്നും മന്ത്രി വ്യക്തമാക്കി. കരീമിന്റെ മറുപടിയെത്തുടര്‍ന്ന് സ്‌പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു.ഇതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്.
ആരോഗ്യവകുപ്പ് നാഥനില്ലാക്കളരിയായെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആരും വിദേശയാത്ര നടത്തുന്നതിനോട് എതിര്‍പ്പില്ല. എന്നാല്‍ സമയവും സന്ദര്‍ഭവും നോക്കി വേണം ഇത്തരം യാത്രകള്‍. ജനങ്ങള്‍ പനി ബാധിച്ച് മരിയ്‌ക്കുമ്പോള്‍ വിദേശത്തേയ്‌ക്ക് പോയ ആരോഗ്യമന്ത്രിയെ തിരിച്ചുവിളിയ്‌ക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് ആളുകള്‍ പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട മന്ത്രി വിദേശയാത്ര നടത്തുന്നതിലാണ് എതിര്‍പ്പ്. യാത്രക്ക് അനുമതി നല്‍കിയ സര്‍ക്കാരിനേയും പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു.
വിദേശത്തേയ്‌ക്ക് പോകുന്ന മന്ത്രി പി.കെ. ശ്രീമതിയാത്രതിരിച്ചു.അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന മന്ത്രി ജൂലൈ ആറിന് തിരിച്ചെത്തും.വിവാദങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു.
Discussion about this post