ഫിലാഡല്‍ഫിയ: അമേരിക്കന്‍ ഐക്യനാട്ടിലെ പ്രഥമ ശ്രീനാരായണ ഗുരുദേവ മന്ദിരം വരുന്ന സെപ്തംബറില്‍ ഗുരുദേവ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് ഫിലഡല്‍ഫിയയിലെ അപ്പര്‍ ഡാബിയില്‍ ഉദ്ഘാടനം ചെയ്യും. ഫിലാഡല്‍ഫിയ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന ശ്രീനാരായണ അസോസിയേഷന്‍ ആണ് ഈ നേട്ടത്തിനു പിന്നില്‍. അമേരിക്കയില്‍ നിന്നും കേരളത്തില്‍ നിന്നുമായി ആത്മീയ ആചാര്യന്മാരും , സാമൂഹിക സാംസ്‌കാരിക രംഗത്തുനിന്നുമുള്ള പ്രമുഖരും ഉദ്ഘാടനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് ഗുരുദേവ കൃതികളെയും ദര്‍ശനങ്ങളെയും അധികരിച്ചു വിവിധ സെമിനാറുകളും ചര്‍ച്ചാ ക്ലാസുകളും നടക്കും.
സംഘടനയുടെ പേരില്‍ വാങ്ങിയ കെട്ടിടത്തില്‍ ഗുരുദേവ വിശാലമായ പ്രാര്‍ത്ഥനാ ഹാള്‍, ഔദ്യോഗിക കാര്യാലയം, ലൈബ്രറി, വിവിധ ക്ലാസ് റൂമുകള്‍, ഗസ്റ്റ് റൂം മുതലായ സംവിധാനങ്ങളും സജ്ജീകരിച്ചു വരുന്നു.
Discussion about this post