തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ഹനുമദ് ജയന്തിയും ജഗദ്ഗുരുസ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദവിഗ്രഹപ്രതിഷ്ഠയുടെ നാലാം വാര്‍ഷികദിനമായ ഇന്ന് രാവിലെ 7.30ന് യജ്ഞാരംഭം, 8ന് ശ്രീരാമമന്ത്രഹവനവും പാദുക പട്ടാഭിഷേകവും. 10ന് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി സമാധിമണ്ഡപമായ ജ്യോതിക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍. 11ന് നാഗരൂട്ട്, വൈകുന്നേരം 3ന് മഹാലക്ഷ്മീ പൂജ എന്നിവ ഉണ്ടായിരിക്കും.
വൈകുന്നേരം 6.30ന് ശ്രീസത്യാനന്ദഗുരു സമീക്ഷ കേരളഹിന്ദി അക്കാഡമി ചെയര്‍മാന്‍ ഡോ.എന്‍ ചന്ദ്രശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ഡോ.ബി.ബാലചന്ദ്രന്‍ അദ്ധ്യക്ഷനായിരിക്കും. യോഗത്തില്‍ ഡോ.കാന്തളൂര്‍.സി.പൗലോസ് ഗുരുസങ്കല്‍പ്പത്തെ ആസ്പദമാക്കി പ്രബന്ധം അവതരിപ്പിക്കും. കൈനകരി ജനാര്‍ദ്ദനന്‍, അഡ്വ.ജി.മധുസൂദനന്‍ പിള്ള, എ.രാജന്‍ബാബു പരവൂര്‍ എന്നിവര്‍ സംസാരിക്കും.
Discussion about this post