ന്യൂഡല്‍ഹി: പുതിയ വെല്ലുവിളികള്‍ നേരിടാന്‍ പോന്നവിധത്തില്‍ സൈന്യത്തിന്റെയും മറ്റു സുരക്ഷാ ഏജന്‍സികളുടെയും ശേഷി വര്‍ധിപ്പിക്കാന്‍ ഫ്രലപ്രദമായ നടപടികള്‍ വേണമെന്നു പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്. ഡല്‍ഹിയില്‍ സൈനിക കമാന്‍ഡര്‍മാരുടെ വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്ന അദ്ദേഹം.
സുരക്ഷാ ഏജന്‍സികളുടെ ഏകോപനം ശക്‌തിപ്പെടുത്തുകയും ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് ഈ ഏജന്‍സികളെ നവീകരിക്കുകയും ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് പ്രതിരോധമന്ത്രി എ.കെ.ആന്റണി പറഞ്ഞു. ആഭ്യന്തരമന്ത്രി പി.ചിദംബരം, ധനമന്ത്രി പ്രണബ് മുഖര്‍ജി എന്നിവരും സമ്മേളനത്തില്‍ സംസാരിച്ചു. മൂന്ന് സേനാ മേധാവികളും സൈന്യത്തിലെയും കേന്ദ്ര സര്‍ക്കാരിലെയും ഉന്നതോദ്യോഗസ്‌ഥരും സമ്മളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
Discussion about this post