ന്യൂഡല്‍ഹി: സൈനിക അട്ടിമറി വാര്‍ത്തകള്‍ക്ക് പിന്നില്‍ ഒരു കേന്ദ്രമന്ത്രിയാണെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്ന് കരസേനാമേധാവി ജനറല്‍ വി.കെ.സിങ്. ജനുവരി 16ന് കരസേനയുടെ രണ്ട് യൂണിറ്റുകള്‍ ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങിയത് പതിവ് പരിശീലനത്തിന്റെ ഭാഗമായാണെന്നും ജനറല്‍ വി കെ സിങ് പറഞ്ഞു. ഇത്തരം പരിശീലനങ്ങള്‍ സര്‍ക്കാരിനെ അറിയിക്കേണ്ടതില്ല. ജനനത്തീയതി വിഷയത്തില്‍ താന്‍ സുപ്രീംകോടതിയെ സമീപിച്ചതുമായി സൈനിക നീക്കത്തെ ബന്ധിപ്പിക്കേണ്ടതില്ലെന്ന് ഒരു ദേശീയദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വി.കെ സിങ് വ്യക്തമാക്കി.
സൈനിക നീക്കം അട്ടിമറി ലക്ഷ്യത്തോടെയാണെന്ന വാര്‍ത്തകള്‍ മനോനില തെറ്റിയവരുടെ ജല്‍പനങ്ങളാണ്. ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗം സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയും വസ്തുതകളെ ഊതിപ്പെരുപ്പിച്ച് കാണിക്കുകയുമാണെന്ന് അഭിമുഖത്തില്‍ സിങ് ആരോപിക്കുന്നു.
Discussion about this post