മലപ്പുറം: കള്ളതോക്കു നിര്‍മാണത്തെ കുറിച്ചു വിവരം നല്‍കുന്നവര്‍ക്കു പ്രത്യേക പാരിതോഷികം നല്‍കുമെന്നു ഡിജിപി ജേക്കബ് പുന്നൂസ്. നാട്ടുകാരുടെ സഹകരണത്തോടെയാണു കള്ളത്തോക്ക് നിര്‍മാര്‍ജനം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. കളളത്തോക്ക് നിര്‍മിക്കുന്നവരെ കുറിച്ചുള്ള വിവരം അറിയുന്നവര്‍ ഇക്കാര്യം നേരിട്ട് ഡിജിപിക്ക് എസ്‌എംഎസ് ചെയ്യാം. ഇതു രഹസ്യമായി സൂക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. കള്ളത്തോക്ക് നിര്‍മാണത്തിനെതിരെ നടപടിയെടുക്കുന്നതിന്റെ ഭാഗമായി മലപ്പുറം, വയനാട് ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post