കോഴിക്കോട്: കാര്‍ അപകടത്തെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു. വിദഗ്ധ ചികില്‍സക്കായി നാളെ വെല്ലൂര്‍ക്ക് കൊണ്ടു പോകുന്നതിന് മുന്നോടിയായാണ് സന്ദര്‍ശനം. ജഗതിയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണന്ന് ഡോക്ടര്‍മാര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. വയനാട് യാത്രക്കിടെയാണ് മുഖ്യമന്ത്രി ആശുപത്രിയിലെത്തിയത്.
Discussion about this post