ആലുവ: ആലുവയില്‍ നടന്ന ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. എം.കെ. കുഞ്ഞോല്‍ ആണ് രക്ഷാധികാരി. കെ.പി. ശശികല ടീച്ചര്‍ (പ്രസിഡന്റ്), കെ.എന്‍. രവീന്ദ്രനാഥ് (വര്‍ക്കിംഗ് പ്രസിഡന്റ്), പി.കെ. ഭാസ്കരന്‍, രവീശന്‍ തന്ത്രികള്‍ കുണ്ടാര്‍, പള്ളം പി.ജെ, പി.ആര്‍. ശിവരാജന്‍, അഡ്വ. വി. പത്മനാഭന്‍, കൈനകരി ജനാര്‍ദ്ദനന്‍ (വൈസ് പ്രസിഡന്റുമാര്‍), കുമ്മനം രാജശേഖരന്‍, ഇ.എസ്. ബിജു, ആര്‍.വി. ബാബു, വി.ആര്‍. സത്യവാന്‍, കെ.പി. ഭാസ്കരന്‍ (ജനറല്‍ സെക്രട്ടറിമാര്‍), ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, പി.വി. മുരളീധരന്‍, അഡ്വ. പി. രാജേഷ്, ആര്‍.എസ്. അജിത്കുമാര്‍, പി. ജിതേന്ദ്രന്‍, എ. ശ്രീധരന്‍, തെക്കടം സുദര്‍ശന്‍, കിളിമാനൂര്‍ സുരേഷ് (സെക്രട്ടറിമാര്‍), കെ.പി. ഹരിദാസ് (സംഘടനാ സെക്രട്ടറി), എം. രാധാകൃഷ്ണന്‍, കെ.ആര്‍. കണ്ണന്‍, വി. സുശികുമാര്‍ (സഹസംഘടനാ സെക്രട്ടറിമാര്‍), കെ. അരവിന്ദാക്ഷന്‍നായര്‍ (ഖജാന്‍ജി), ടി. ജയചന്ദ്രന്‍, എം.കെ. വാസുദേവന്‍, നിഷ സോമന്‍, ക്യാപ്റ്റന്‍ സുന്ദരം, പുഞ്ചക്കരി സുരേന്ദ്രന്‍, എം.പി. അപ്പു (സമിതിയംഗങ്ങള്‍) എന്നിവരാണ് ഭാരവാഹികള്‍.
മൂന്ന് ദിവസമായി നടന്നുവന്ന സംസ്ഥാന സമ്മേളനം സമാപിച്ചു. ഇന്നലെ വൈകിട്ട് സമാപനസമ്മേളനത്തില്‍ കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. ചൂഷണത്തിനും പീഡനത്തിനുമെതിരെ ഹിന്ദുസമൂഹത്തെ സംഘടിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാരും സംഘടിത മതവിഭാഗങ്ങളും ഹിന്ദുസമൂഹത്തെ ചൂഷണം ചെയ്യുകയാണ്. മറ്റുള്ളവരുടെ സുഖവും ദുഃഖവും അറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിയണം. എന്നാല്‍ മാത്രമേ ഹിന്ദുസമൂഹത്തില്‍ ആത്മവിശ്വാസം ആര്‍ജിക്കാന്‍ കഴിയൂവെന്ന് കുമ്മനം പറഞ്ഞു. സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികലടീച്ചര്‍ അധ്യക്ഷത വഹിച്ചു. സഹസംഘടനാ സെക്രട്ടറി എം. രാധാകൃഷ്ണന്‍, കെ.ആര്‍. കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഇ.എസ്. ബിജു സ്വാഗതവും വി. സുശികുമാര്‍ നന്ദിയും പറഞ്ഞു.
Discussion about this post