Sunday, May 11, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ഗാനങ്ങള്‍ ബാക്കിയാക്കി ഭാവഗായകന്‍ മറഞ്ഞു

by Punnyabhumi Desk
Jan 7, 2014, 04:36 pm IST
in മറ്റുവാര്‍ത്തകള്‍, എഡിറ്റോറിയല്‍

Udayabhanu-pbമലയാള ചലച്ചിത്ര രംഗത്തെ ഭാവസാന്ദ്രമായ ഗാനങ്ങള്‍കൊണ്ട്  ധന്യമാക്കിയ കെ.പി.ഉദയഭാനു വിടവാങ്ങുമ്പോള്‍ അത് ചലച്ചിത്രഗാനശാഖയിലെ ഒരു കാലഘട്ടത്തിന്റെകൂടി അസ്തമയമാണ്. മലയാളിയുടെ മനസ്സില്‍ ശോകത്തിന്റെയും വിരഹത്തിന്റെയും കണ്ണുനീരിന്റെയുമൊക്കെ ഭാവാക്ഷരങ്ങള്‍ ശബ്ദത്തിലൂടെ അടയാളപ്പെടുത്തിയ മഹാഗായകനാണ് കെ.പി.ഉദയഭാനു. മലയാളചലച്ചിത്ര ഗാനശാഖയില്‍ ഒരു സംക്രമകാലഘട്ടത്തിലെ ഗായകനായാണ് ഉദയഭാനു ഉദയംചെയ്തത്.  ശോകസാന്ദ്രമായ ഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു അദ്ദേഹത്തിന്റെ ശബ്ദം. ചെറിയ ഒരു കാലഘട്ടംമാത്രമാണ് അദ്ദേഹം ചലച്ചിത്രഗാനരംഗത്ത് നിറഞ്ഞുനിന്നത്. എങ്കിലും മലയാളിയുടെ മനസ്സില്‍ എക്കാലത്തും ഓര്‍മ്മിക്കാന്‍ ഒരുപിടി ഗാനങ്ങള്‍ നല്‍കിയാണ് അദ്ദേഹം വിടവാങ്ങിയത്.

മയില്‍പ്പീലി സ്പര്‍ശംപോലെ ഹൃദയതന്ത്രികളെ സാന്ദ്രമാക്കുന്ന ശബ്ദവുമായി പുതിയ ഗായകര്‍ കടന്നുവന്നപ്പോള്‍ ഉദയഭാനു ഈ രംഗത്തുനിന്ന് സ്വയം ഉള്‍വലിയുകയായിരുന്നു. പിന്നീട് മലയാളത്തില്‍ നിറഞ്ഞുനിന്ന സംഗീതസംവിധായകര്‍ ഉദയഭാനുവിന്റെ ശബ്ദം പ്രയോജനപ്പെടുത്താതെപോയത് ഇന്ന് ഓര്‍ക്കുമ്പോള്‍ വല്ലാത്ത നഷ്ടബോധമാണ് ഉളവാകുന്നത്. അവസരങ്ങള്‍ക്കുവേണ്ടി ആരുടെയും പുറകേപോകാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. വേണമെങ്കില്‍ അദ്ദേഹത്തിന്റെ കുടുംബ പാരമ്പര്യം ഉപയോഗപ്പെടുത്തി ഈ രംഗത്ത് നറഞ്ഞു നില്‍ക്കാമായിരുന്നു. മാതൃഭൂമിയുടെ സ്ഥാപകപത്രാധിപരായിരുന്ന കെ.പി.കേശവമേനോന്റെ സഹോദരീ പുത്രനായിരുന്നു ഉദയഭാനു.

ഗായകനെന്നപോലെ നന്മനിറഞ്ഞ ഒരു മനുഷ്യനുമായിരുന്നു ഉദയഭാനു. ചലച്ചിത്ര രംഗത്തു നിറഞ്ഞുനിന്നപ്പോള്‍ താന്‍ പാടേണ്ട ഒരു പാട്ട് പനികാരണം യേശുദാസിനെക്കൊണ്ട് പാടിക്കാന്‍ സംഗീതസംവിധായകനായ ജോബിനോട് പറഞ്ഞത് ഉദയഭാനുതന്നെയാണ്. അന്ന് ചലച്ചിത്രരംഗത്ത് പിച്ചവയ്ക്കാന്‍ തുടങ്ങിയ യേശുദാസ് അത് നിരസിച്ചെങ്കിലും ഉദയഭാനുവിന്റെ നിര്‍ബന്ധംകാരണം അദ്ദേഹം പാടുകയായിരുന്നു. പി.എന്‍.മേനോന്‍ സംവിധാനം ചെയ്ത റോസി എന്ന ചിത്രത്തില്‍ ജോബ് എന്ന സംഗീത സംവിധായകന്റെ മാസ്റ്റര്‍പീസായ ‘അല്ലിയാമ്പല്‍ കടവില്‍ അന്ന് അരയ്ക്കുവെള്ളം’ എന്ന പാട്ടായിരുന്നു അത്. യേശുദാസിനെ ഏറെ പ്രശ്‌സ്തനാക്കിയ ഗാനമാണിത്. ഒരുപക്ഷെ യേശുദാസ് തന്നെ ഈ പാട്ടുപാടാനായത് വിധിയുടെ നിയോഗമാകാം. പിന്നീട് യേശുദാസിന് ചലച്ചിത്ര രംഗത്ത് തിരിഞ്ഞുനോക്കേണ്ടിവന്നില്ല എന്നത് ചരിത്രം. എന്നിട്ടും ഒരവകാശവാദവും ഉന്നയിക്കാതെ, ആരോടും പരിഭവമില്ലാതെ ഉദയഭാനു തന്റെ സംഗീതസപര്യ ഇക്കാലമത്രയും തുടരുകയായിരുന്നു. കുതികാല്‍വെട്ടും മറ്റുള്ളവരുടെ അവസരങ്ങള്‍ സ്വന്തമാക്കുയും ഒക്കെ ചെയ്യുന്ന ചലച്ചിത്ര മേഖലയില്‍ സ്വന്തം അവസരം മറ്റൊരു നവാഗതന് നിറഞ്ഞഹൃദയവുമായി നല്‍കിയ വലിയ മനസ്സിന്റെ ഉടമയായിരുന്നു ഉദയഭാനു.

വാര്‍ദ്ധക്യത്തിന്റെ അവശത ബാധിച്ചിട്ടും ശബ്ദത്തില്‍ ഒരു മാറ്റവും സംഭവിക്കാത്ത ഗായകനായിരുന്നു ഉദയഭാനു. മാത്രമല്ല സിനിമയില്‍ റിക്കാര്‍ഡ് ചെയ്ത അതേ പിച്ചില്‍ അദ്ദേഹത്തിന് അവസാനകാലംവരെ പാടാന്‍ കഴിഞ്ഞിരുന്നു. ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന ട്രൂപ്പുമായി മലയാളികളില്‍ ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തി അദ്ദേഹം ഭാരതത്തിലുടനീളവും പുറത്തുമൊക്കെ പാടി നടന്നു. അപ്പോഴും സിനിമയില്‍ പാടിയ അതേ ഭാവ തലത്തില്‍ത്തന്നെ പാടാന്‍ കഴിഞ്ഞു. ഉദയഭാനുവിനു ശേഷം രംഗത്തുവന്ന മറ്റു പല ഗായകര്‍ക്കും ഇല്ലാതെപോയ ഒരു കഴിവായിരുന്നു ഇത്. എന്നിട്ടും ഭാവാര്‍ദ്രമായ ആ ശബ്ദം നാം വേണ്ടവണ്ണം ഉപയോഗപ്പെടുത്തിയില്ല.

നിണമണിഞ്ഞ കാല്‍പ്പാടുകളിലെ ‘അനുരാഗനാടകത്തിന്‍ അന്ത്യമാം രംഗം’, രമണനിലെ ‘വെള്ളിനക്ഷത്രമേ നിന്നെനോക്കി’ ലൈലാമജ്‌നുവിലെ ‘ചുടുകണ്ണീരാലെന്‍ ജീവിതകഥഞാന്‍’ തുടങ്ങിയ ഗാനങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് വിഷാദത്തിന്റെ കണ്ണീര്‍ സ്പര്‍ശമാണ്. അത് ശ്രോതാവിന്റെ ഹൃദയത്തില്‍ അനുഭവിപ്പിക്കാന്‍ കഴിഞ്ഞുവെന്നതാണ് ഉദയഭാനുവിന്റെ ആലാപനത്തിന്റെ പ്രത്യേകത. ചലച്ചിത്ര സംഗീത സംവിധാന രംഗത്തും അദ്ദേഹം മുദ്ര പതിപ്പിച്ചു. സമസ്യ എന്ന ചിത്രത്തില്‍ ‘കിളിചിലച്ചു’ എന്ന ഗാനം എക്കാലത്തും മലയാളി നെഞ്ചിലേറ്റുന്നതാണ്. പിന്നീട് ദേശഭക്തി ഗാനരംഗത്ത് അദ്ദേഹം നല്‍കിയ സംഭാവന നിസ്തുലമാണ്.

ഉദയഭാനു കടന്നുപോകുമ്പോള്‍ മലയാളിയുടെ മനസില്‍ ആ ഗായകന്‍ നിറഞ്ഞുനില്‍ക്കുന്നത് ഭാവസാന്ദ്രമായ ഒരുപിടി ഗാനങ്ങളിലൂടെയാണ്. ആ ഗാനങ്ങള്‍ക്ക് മരണമില്ല. അതുകൊണ്ടുതന്നെ ഉദയഭാനുവും അമര്‍ത്യനാണ്. ആ മഹാഗായകന്റെ സ്മരണയ്ക്കുമുന്നില്‍ ഒരുപിടി കണ്ണീര്‍പൂക്കള്‍.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

മറ്റുവാര്‍ത്തകള്‍

ബഹിരാകാശത്ത് ആദ്യമായി യന്ത്രക്കൈ പരീക്ഷിച്ച് ഐഎസ്ആർഒ

Discussion about this post

പുതിയ വാർത്തകൾ

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies