Sunday, May 11, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

പുതിയ ഭാരതത്തിനായി കേളികൊട്ടുയര്‍ന്നു

by Punnyabhumi Desk
Mar 5, 2014, 03:51 pm IST
in മറ്റുവാര്‍ത്തകള്‍, എഡിറ്റോറിയല്‍

voting-pbഭാരതം പുതിയ വിധിയെഴുത്തിലേക്ക് ചുവടുവയ്ക്കുകയാണ്. പതിനാറാം ലോക് സഭാ തെരഞ്ഞെടുപ്പിന്  പ്രഖ്യാപനം വന്നു. ഒമ്പതു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് ഏപ്രില്‍ ഏഴിന് ആരംഭിച്ച് മെയ് 12ന് അവസാനിക്കും. മെയ് 16നാണ് വോട്ടെണ്ണല്‍. മെയ് 31 ഓടെ പുതിയ ലോകസഭ നിലവില്‍ വരും.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായ ഭാരതത്തിലെ തെരഞ്ഞെടുപ്പ് ലോകശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. 81.4 കോടി വോട്ടര്‍മാരാണ് ഇത്തവണയുള്ളത്. കഴിഞ്ഞ തവണത്തെക്കാള്‍ 10 കോടിയിലേറെ കൂടുതല്‍. പോളീംഗ് ബുത്തുകളുടെ എണ്ണത്തിലും ഒരു ലക്ഷത്തിന്റെ വര്‍ദ്ധനയുണ്. 9.31 ലക്ഷം പോളീംഗ് ബൂത്തുകളാണ് ഈ വര്‍ഷം സജ്ജമാക്കുക. നിഷേധവോട്ടിന് അവസരം നല്‍കുന്ന ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണിത്. വോട്ടര്‍മാരില്‍ 98 ശതമാനത്തിലേറെ പേര്‍ക്ക് ഫോട്ടോ പതിച്ച സ്ലിപ്പും ഇത്തവണ നല്‍കും. ജനാധിപത്യ പ്രക്രിയ കൂടുതല്‍ സുതാര്യവും ശക്തവുമാകുന്ന പല നടപടികളും ഈ തെരഞ്ഞെടുപ്പിലുണ്ട്.

ഭാരതം അതിന്റെ ആത്മസത്ത വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പക്ഷേ മതേതരമെന്ന പേരില്‍ കേന്ദ്രഭരണകൂടം നാതന ധര്‍മ്മത്തിന്റെ ഈറ്റില്ലമായ ഈ ഭൂമിയുടെ തനിമയെ ഇല്ലാതാക്കാനും സാംസ്‌കാരിക മഹിമ കളഞ്ഞുകുളിക്കാനുമാണ് ശ്രമിക്കുന്നത്. മതേതരം എന്നതിനര്‍ത്ഥം മതത്തിന് ഇതരമായത് എന്നല്ല. മറിച്ച് എല്ലാ മതങ്ങളെയും സമഭാവനയോടെ കാണാനുള്ള ഭാരതത്തിന്റെ ചിരപുരാതനമായ ദര്‍ശനമാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. ആരോടും പ്രീണനമോ പീഡനമോ ഇല്ലാത്ത സമീപനമാണ് വേണ്ടത്. എന്നാല്‍ ഭൂരിപക്ഷ ഹൈന്ദവസമൂഹത്തിനെ ചവിട്ടിമെതിക്കാനും പലപ്പോഴും അവഹേളിക്കാനുമാണ് കേന്ദ്രഭരണകൂടം ശ്രമിക്കുന്നത്. ന്യുനപക്ഷ വോട്ടുബാങ്കെന്ന പ്രലോഭനമാണ് ഇതില്‍ പ്രധാനം. എന്നാല്‍ കുറെക്കാലമായി പാശ്ചാത്യലോകത്തിന്റെ ചിന്തയെ ഭാരതീയ ദര്‍ശനങ്ങള്‍ സ്വാധീനിക്കാന്‍ തുടങ്ങുകയും ആഗോളവ്യാപകമായി സനാതന ധര്‍മ്മത്തിനു പിന്തുണ ലഭിക്കുകയും ചെയ്യുന്നത് സെമറ്റിക് മതനേതൃത്വങ്ങളുടെ ഉറക്കം കെടുത്തിയിട്ടുണ്ട്. ഹൈന്ദവ ഭൂരിപക്ഷത്തിനെതിരെ കേന്ദ്ര ഭരണകൂടത്തിലെ ചില താല്പര്യസംരക്ഷകര്‍ ഇക്കാര്യവും സന്ദര്‍ഭം കിട്ടുമ്പോഴൊക്കെ ഉപയോഗിക്കുന്നുണ്ട്.

ഈ പശ്ചാത്തലത്തിലാണ് പതിനാറാംലോകസഭാ തെരഞ്ഞെടുപ്പ് ആഗതമായിരിക്കുന്നത്. ഉണരുന്ന ഹൈന്ദവശക്തിയുടെ വിസ്‌ഫോടനം ഇന്ന് ഭാരതത്തിലെങ്ങും ദൃശ്യമാണ്. അഭിപ്രായ സര്‍വേകളിലെല്ലാം കോണ്‍ഗ്രസ് തറപറ്റുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ബദല്‍ശക്തിയായി ഉയര്‍ന്നുവന്നിട്ടുള്ളത് ഭാരതീയ ജനതാ പാര്‍ട്ടിയാണ്. ഗുജറാത്തിനെ പുരോഗതിയുടെ പാതയിലേക്ക് നയിച്ച് ഭരണാധികാരിയെന്ന നിലയില്‍ കഴിവും ശക്തിയും തെളിയിച്ച നരേന്ദ്രമോഡിയാണ് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി. എളിയ നിലയില്‍ നിന്നാണ് അദ്ദേഹം ഇന്ന് എത്തിനില്‍ക്കുന്ന ഉയരങ്ങള്‍ കീഴടക്കിയത്. സ്വയംസേവകനായി സംഘടനാ പ്രവര്‍ത്തനം തുടങ്ങിയ മോഡിയുടെ പിന്‍ബലവും ഭാരതത്തിന്റെ സ്വഭാവവൈശിഷ്ട്യമായ ത്യാഗവും ധര്‍മ്മവുമാണ്. രാഷ്ട്രസേവനത്തിന്റെ പാതയില്‍ കുടുംബം പോലും വേണ്ടെന്നുവച്ച മോഡിയില്‍ അര്‍പ്പിതമായിരിക്കുന്നത് ചരിത്ര നിയോഗമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഭാരതത്തിന്റേതായിരിക്കുമെന്ന മഹര്‍ഷി അരവിന്ദന്റെ പ്രവചനം സാക്ഷാത്കൃതമാകുന്നതിന്റെ തുടക്കമാകും ഈ ജനഹിതപരിശോധന. ഇതൊരു ധര്‍മ്മസമരമാണ്. അവിടെ വോട്ടുകൊണ്ടുമാത്രമല്ല, മനസാ വാചാ കര്‍മ്മണാ തങ്ങളുടെ ശക്തിയും ബുദ്ധിയും വിനിയോഗിക്കാന്‍ ഹൈന്ദവ ധര്‍മ്മാനുഷ്ഠാനം ജീവിതവ്രതമാക്കിയ ഒരോ ഹിന്ദുവും ബാധ്യസ്ഥനാണ്.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

മറ്റുവാര്‍ത്തകള്‍

ബഹിരാകാശത്ത് ആദ്യമായി യന്ത്രക്കൈ പരീക്ഷിച്ച് ഐഎസ്ആർഒ

Discussion about this post

പുതിയ വാർത്തകൾ

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies