Sunday, May 11, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

കലാഭവന്‍ മണി അന്തരിച്ചു

by Punnyabhumi Desk
Mar 7, 2016, 06:00 am IST
in മറ്റുവാര്‍ത്തകള്‍

Kalabhavan-Maniകൊച്ചി/ചാലക്കുടി: മലയാള ചലച്ചിത്രലോകത്തെ ചിരിക്കു നിറംപകര്‍ന്ന കലാകാരന്‍ കലാഭവന്‍ മണി (45) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി 7.10നായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മരണം സംഭവിച്ചുവെന്നായിരുന്നു ആദ്യം പുറത്തു വന്ന വിവരം. എന്നാല്‍, മണിയുടെ ശരീരത്തില്‍ മെഥനോളിന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നു പിന്നീട് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിക്കുകയും അസ്വാഭാവിക മരണത്തിനു ചാലക്കുടി പോലീസ് കേസെടുക്കുകയും ചെയ്തു. ഇന്നു പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കൂകയുള്ളൂ.

ഒഴിവുദിനങ്ങളില്‍ മണി ചെലവഴിക്കാറുള്ള ജാതിത്തോട്ടമായ പാഡിയില്‍ ശനിയാഴ്ച ഉച്ചയ്ക്കു രണേ്ടാടെ അവശനിലയില്‍ കണെ്ടത്തിയതിനെത്തുടര്‍ന്നു കൂട്ടുകാരുടെ നിര്‍ബന്ധത്തില്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകാമെന്നു കൂട്ടുകാര്‍ പറഞ്ഞെങ്കിലും മണി കൂട്ടാക്കിയില്ല. മദ്യപാനത്തിനു ചികിത്സിക്കുന്ന സുഹൃത്തായ ഡോക്ടറെ കൂട്ടുകാര്‍ വിളിച്ചുവരുത്തി അദ്ദേഹത്തിന്റെ കാറില്‍ ചാലക്കുടിക്കെന്ന ധാരണയില്‍ കൊച്ചി അമൃത ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു. കുറച്ചുനാളായി കരള്‍ രോഗത്തിനു മണി ഇവിടെ ചികിത്സയിലായിരുന്നു. ചാലക്കുടി പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്. പാഡിയിലെത്തി പോലീസ് അന്വേഷണം നടത്തുകയും സഹോദരന്‍ രാമകൃഷ്ണനില്‍നിന്നു മൊഴിയെടുക്കുകയും ചെയ്തു. തൃശൂര്‍ ഡിവൈഎസ്പി കെ.എസ്. സുദര്‍ശനന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

മരണസമയത്തു നാട്ടില്‍നിന്നുള്ള ഏതാനും സുഹൃത്തുക്കള്‍ മാത്രമാണ് അടുത്തുണ്ടായിരുന്നത്. കരള്‍സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലായിരുന്നുവെന്നാണു കഴിഞ്ഞ ദിവസം ആശുപത്രി അധികൃതര്‍ അറിയിച്ചത്. ഇന്നലെ വൈകുന്നേരത്തോടെ വെന്റിലേറ്ററിലേക്കു മാറ്റിയതായും വാര്‍ത്ത പുറത്തുവന്നു. എന്നാല്‍, ഇതിനിടെ മണിയുടെ ശരീരത്തില്‍ മെഥനോളിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി സംശയം പ്രകടിപ്പിച്ച് ആശുപത്രി അധികൃതര്‍ ചേരാനല്ലൂര്‍ പോലീസിന് ഇന്നലെ വിവരം നല്‍കിയിരുന്നു. ഇക്കാര്യം ചേരാനെല്ലൂര്‍ പോലീസ് ചാലക്കുടി പോലീസിനെയും അറിയിച്ചിരുന്നു. എന്നാല്‍, മൊഴിയെടുക്കാനെത്തിയപ്പോള്‍ മണിയുടെ അവസ്ഥ കൂടുതല്‍ വഷളായതിനാല്‍ അതിനു കഴിഞ്ഞില്ല.

മൃതദേഹം ഇന്നലെ ആശുപത്രിയില്‍ കുറച്ചു സമയം പൊതുദര്‍ശനത്തിനു വച്ചശേഷം രാത്രി 9.40ഓടെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി. ഇന്നു രാവിലെ ഒമ്പതോടെ പോസ്റ്റ്‌മോര്‍ട്ടം നടക്കും. ആദരസൂചകമായി ഇന്നു രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ ചാലക്കുടിയില്‍ കടകളടച്ചു ഹര്‍ത്താല്‍ ആചരിക്കും. മണി പഠിച്ച ചാലക്കുടി ഗവ. ബോയ്‌സ് ഹൈസ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവയ്ക്കും. തുടര്‍ന്നു വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

ഹാസ്യനടനായി മലയാള സിനിമയിലെത്തിയ മണി നായകനായും വില്ലനായും തിളങ്ങി. തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. ചാലക്കുടി ചേനത്തുനാട് ഗ്രാമത്തിലെ കുന്നശേരി രാമന്റെയും അമ്മിണിയുടെയും എട്ടുമക്കളില്‍ ഏഴാമനായി ജനനം. ചെറുപ്പകാലം മുതല്‍ മിമിക്രി അവതരിപ്പിച്ചിരുന്ന മണി കലാഭവനിലൂടെയാണ് പ്രശസ്തനായത്.1987ല്‍ കൊല്ലത്തു നടന്ന സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ മോണോ ആക്ടില്‍ ഒന്നാമനായി. സിബി മലയിലിന്റെ അക്ഷരം എന്ന ചിത്രത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായി സിനിമയില്‍ അരങ്ങേറി. ഇരുപതോളം സിനിമകളില്‍ പാടുകയും ചെയ്തു.

എംഎല്‍എ മണിയെന്ന സിനിമയ്ക്കു കഥയുമെഴുതിയിട്ടുണ്ട്. മണി സിപിഎം വേദികളിലെ സജീവ സാന്നിധ്യവുമായിരുന്നു. ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന സൂചനകളും പുറത്തുവന്നിരുന്നു. നിമ്മിയാണ് ഭാര്യ. ഏകമകള്‍: ശ്രീലക്ഷ്മി.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

മറ്റുവാര്‍ത്തകള്‍

ബഹിരാകാശത്ത് ആദ്യമായി യന്ത്രക്കൈ പരീക്ഷിച്ച് ഐഎസ്ആർഒ

Discussion about this post

പുതിയ വാർത്തകൾ

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് ഭീകരരെ മാത്രം: പ്രതിരോധ സേന

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies