Sunday, May 11, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ലേഖനങ്ങള്‍

ആര്യനധിനിവേശ സിദ്ധാന്തം നാം പഠിക്കണോ? പഠിപ്പിക്കണോ?

by Punnyabhumi Desk
Apr 28, 2012, 05:26 pm IST
in ലേഖനങ്ങള്‍

ഭാരതീയരില്‍ അപകര്‍ഷതാബോധം സൃഷ്ടിക്കാനും, ഭാരതീയരെ വിഭജിച്ച് കൊള്ളയടിക്കാനും, ഭാരതീയമൂല്യങ്ങളെ     ഇടിച്ചുതാഴ്ത്തി മതപരിവര്‍ത്തനം ചെയ്യാനുംവേണ്ടി മെനഞ്ഞെടുത്ത കെട്ടുകഥയാണ് ആര്യധിനിവേശ സിദ്ധാന്തം.

ഡോ.എന്‍.ഗോപാലകൃഷ്ണന്‍
ഭാരതീയനന്മകളെക്കുറിച്ച് ധര്‍മ്മബോധമുള്ള വിദേശികള്‍ പറഞ്ഞതെന്തായിരുന്നു എന്ന് പരിശോധിക്കാം. – ജര്‍മ്മന്‍ പണ്ഡിതന്‍ ദോഹം പറയുന്നു: ”ഇന്ത്യ മാനവരാശിയുടെ കളിത്തൊട്ടിലാകുന്നു. മാനവസംസ്‌കാരത്തിന്റെ ജന്മഭൂമിയാകുന്നു……. ഹിന്ദുക്കള്‍ ഏറ്റവും സൗമ്യസ്വഭാവമുള്ള ജനങ്ങളാണ്…..” മഹാനായ വോള്‍ട്ടയര്‍ ഇങ്ങിനെ എഴുതി: ”ധൈര്യത്തിലും ക്രൂരതയിലും നാം ഇന്ത്യക്കാരെ എത്രയധികം പുറകോട്ടാക്കിയിരിക്കുന്നു. അതുപോലെതന്നെ വിവേകത്തില്‍ നാം ഇന്ത്യാക്കാരേക്കാള്‍ എത്രയോ താണ തലത്തിലാണ് സ്ഥിതിചെയ്യുന്നത്. നമ്മുടെ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ പരസ്പരം പോരടിച്ച് നാശമടയുന്നു. നമ്മള്‍ പണത്തെ മാത്രം തേടി നടക്കുന്നവരാണ്. എന്നാല്‍ ഗ്രീക്കിലെ പുരാതന ജനങ്ങള്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്തത് വിജ്ഞാനമാര്‍ജ്ജിക്കുവാന്‍ മാത്രമായിരുന്നു…” എനിക്ക് പരിപൂര്‍ണ്ണ വിശ്വാസമുണ്ട് നമുക്ക് കിട്ടിയിട്ടുള്ളതെല്ലാം ഗംഗാനദിയുടെ തീരങ്ങളില്‍ നിന്നാണ്. ജ്യോതിശാസ്ത്രം, ജ്യോതിഷം. പുനര്‍ജന്മ സിദ്ധാന്തം എന്നിവയെല്ലാം. വില്യം മാസണ്ടോഷ് എഴുതുന്നു: ”എല്ലാ ചരിത്രഗ്രന്ഥങ്ങളും ഇന്ത്യയെ ശാസ്ത്രങ്ങളുടേയും കലകളുടേയും മാതാവായി പ്രസ്താവിക്കുന്നു. ഈ രാജ്യം പുരാതനകാലത്ത് വിജ്ഞാനത്തിനും വിവേകത്തിനും വളരെ പ്രസിദ്ധിയാര്‍ജ്ജിച്ചതായിരുന്നു. അതിനാല്‍ ഗ്രീസില്‍ നിന്നും തത്വശാസ്ത്രജ്ഞന്മാര്‍ ഇന്ത്യയിലേക്ക് യാത്രചെയ്യുവാന്‍ മടികാണിച്ചിരുന്നില്ല. ഇന്ത്യയില്‍ വന്ന് അവര്‍ അവരുടെ ജ്ഞാന വിജ്ഞാനങ്ങളെ സമ്പുഷ്ടമാക്കി. ഫ്രഞ്ച് പണ്ഡിതന്‍ പീയറി സോനിറാറ്റ് പറയുന്നു : ഇന്ത്യക്കാരില്‍ നമ്മള്‍ അത്യന്തമായ പ്രാചീനതയുടെ കാല്‍പാടുകള്‍ കണ്ടെത്തുന്നു. എല്ലാ രാജ്യങ്ങളില്‍ നിന്നും ജനങ്ങള്‍ ഇന്ത്യയില്‍ ചെന്നിട്ടാണ് ജ്ഞാനവിജ്ഞാനങ്ങളുടെ അടിസ്ഥാനതത്വങ്ങള്‍ മനസ്സിലാക്കിയിരുന്നത്……. ഇന്ത്യ ഐശ്വര്യപൂര്‍ണമായിരുന്ന കാലത്ത് ഇന്ത്യ മതങ്ങളേയും, നിയമങ്ങളേയും മറ്റു രാജ്യങ്ങള്‍ക്ക് സംഭാവന ചെയ്തു. ഈജിപ്തും ഇന്ത്യ മതങ്ങളേയും, നിയമങ്ങളേയും മറ്റു രാജ്യങ്ങള്‍ക്ക് സംഭാവന ചെയ്തു. ഈജിപ്തും ഗ്രീസും അവയുടെ ഇതിഹാസകഥകളും ജ്ഞാനവിജ്ഞാനങ്ങളും ഇന്ത്യയില്‍ നിന്ന് പകര്‍ന്നുകൊണ്ടു വന്നവയാണ്. 1901ല്‍ ഒരു ബ്രിട്ടീഷ് ചരിത്രകാരന്‍ എഴുതി: ”ഏകദേശം ഒന്നര നൂറ്റാണ്ടു മുമ്പ് ബംഗാള്‍, ബ്രിട്ടനേക്കാള്‍ എത്രയോ സമ്പത്സമൃദ്ധമായിരുന്നു.” മറ്റൊരു ബ്രിട്ടീഷ് ചരിത്രകാരനെഴുതി ”1757ലെ പ്ലാസിയുദ്ധത്തിനുശേഷം ബംഗാളില്‍ നിന്ന് കൊള്ളയടിച്ച സമ്പത്ത് ബ്രിട്ടനില്‍ എത്തിച്ചേര്‍ന്നു തുടങ്ങി. അവിടെ നിന്നുള്ള സമ്പത്ത് ഇല്ലായിരുന്നുവെങ്കില്‍ ബ്രിട്ടനില്‍ വ്യവസായ വിപ്ലവം ആരംഭിക്കുകയോ പുരോഗമിക്കുകയോ ചെയ്യുമായിരുന്നില്ല.” മറ്റൊരു ബ്രിട്ടീഷ് ചരിത്രകാരന്‍ ”ലോകത്തിന്റെ ഉത്ഭവം മുതല്‍ക്കുള്ള ചരിത്രം തെളിയിക്കുന്നു, ഒരു മൂലധന നിക്ഷേപവും, ഇന്ത്യയെ കൊള്ളയടിച്ചു നേടിയിട്ടുള്ള വരുമാനത്തോളം ലാഭകരമായി ഇതുവരെ കണ്ടിട്ടില്ല”. ഏഴുവര്‍ഷം ഭാരതത്തില്‍ താമസിച്ച് ഭാരതത്തെ അഗാധമായി പഠിച്ച് സ്‌നേഹിച്ച് ആന്‍ക്യൂറ്റില്‍ ഡ്യൂപ്പറോണ്‍ 1778ല്‍ എഴുതി: ”ഹേ സമാധാന തല്‍പരരായ ഇന്ത്യാക്കാരേ… നിങ്ങളുടെ സമ്പത്സമൃദ്ധിയെക്കുറിച്ചുള്ള അറിവുകള്‍ നേടിയ രാജ്യങ്ങളില്‍ നിന്ന്, ഉടനെതന്നെ പുതിയ വിദേശികള്‍ നിങ്ങളുടെ കടല്‍ത്തീരങ്ങളിലെത്തുന്നതായിരിക്കും. അവര്‍ ഏതിന്മേലെല്ലാം കൈവച്ചുവോ അവയെല്ലാം അവരുടേതാക്കി….. ആ പരദേശികളുടെ ഹൃദയത്തെ ഒന്നുംതന്നെ സ്പര്‍ശിക്കില്ല. പെറുവിലേയും മെക്‌സിക്കോവിലേയും ജനങ്ങളോട് അവര്‍ പറഞ്ഞു. നിങ്ങളുടെ സ്വര്‍ണ്ണം, ഇന്ത്യക്കാരോട് ഈ പരദേശികള്‍ പറയും, നിങ്ങളുടെ നികുതി, അതാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത് എന്ന്…. ഈ ലോകമായ ന്യായപീഠത്തിനുമുമ്പാകെ, പരദേശികളുടെ ഹീനമായ ലോഭം കൊണ്ട് കരുവാളിച്ചുപോയ ഒരു ജനതയായ നിങ്ങളുടെ (ഭാരതീയരുടെ) മുറിവേറ്റ അവകാശങ്ങളെ എടുത്തുകാണിച്ച് വാദിക്കാന്‍ ഞാന്‍ ധൈര്യപ്പെടുന്നു”. ഫ്രഞ്ച് ദാര്‍ശനികന്‍ വോള്‍ട്ടയര്‍ : പാശ്ചാത്യനിഷ്ഠൂരന്മാര്‍ക്ക്, ഇന്ത്യയെപ്പറ്റി അറിവു ലഭിച്ചതോടെതന്നെ ആ രാജ്യം (ഇന്ത്യ) അവരുടെ അത്യാഗ്രഹത്തിന്റെ ഇരയായത്തീര്‍ന്നു…. ഇവര്‍ യൂറോപ്പിലേക്ക് കുരുമുളകും വര്‍ണചിത്രങ്ങളും എത്തിച്ചുകൊടുത്തിരുന്നത് ഇന്ത്യയിലെ ശവക്കൂമ്പാരത്തിനുമീതെ ചവിട്ടി നടന്നിട്ടായിരുന്നു”. ബ്രിട്ടീഷുകാര്‍ ലോകജനതയോട് പറഞ്ഞു: ”വെളുത്ത മനുഷ്യരുടെ ധാര്‍മ്മികമായ ചുമതലയാണ്, അറിവില്ലാത്ത ജനതയെ പരിഷ്‌കൃതരാക്കുകയെന്നത്”. അതവര്‍ പ്രാവര്‍ത്തികമാക്കിത്തുടങ്ങി….. യൂറോപ്പിലെ പുരോഗതിയെക്കുറിച്ച് ഇന്ത്യാക്കാരെ ബോധവാന്മാരാക്കാനും, ‘ഇരുളില്‍ ആണ്ടുകിടക്കുന്ന’ ഇന്ത്യാക്കാരെ വെളിച്ചത്തിലേക്കെത്തിക്കാനും ലഘുലേഖകകളും, കൊച്ചു പുസ്തകങ്ങളും അര്‍പ്പിതരായവരും ഇന്ത്യയിലേക്കൊഴുകിത്തുടങ്ങി… ”

‘അന്ധകാരത്തില്‍’ നിന്ന് ഭാരതീയരെ മോചിപ്പിക്കാനെത്തിയവര്‍ ഇവിടെ നിന്നുള്ള ദ്രവ്യങ്ങളോടൊപ്പം താളിയോലഗ്രന്ഥങ്ങളും ശാസ്ത്ര-സാങ്കേതിക വിജ്ഞാനങ്ങളും കടത്തി. കോപ്പര്‍ നിക്കസ്, ഗലീലിയോ, ക്ലെപ്ലയര്‍, ന്യൂട്ടണ്‍, ഗ്രിഗറി, ല്ഹ്യൂളര്‍, ലെബ്‌നിറ്റ്‌സ്, ടൈക്കോബ്രാഹി, ഗോസ്, ടേയ്‌ലര്‍, ഡീ മോയ്‌വര്‍, സെനല്‍, ഏപ്പിയാനസ്, സ്റ്റിഫെന്‍, അക്ക്യൂബെന്‍, താര്‍ത്തഗലിയ, ബോബെല്ലി….. ഇവരുടെയെല്ലാം ഗണിത ശാസ്ത്ര സംഭാവനകള്‍, ഒന്നു പരിശോധിച്ച് നോക്കിയാല്‍ ഭാരതീയരായ ആര്യഭടന്‍  ക, കക , ഭാസ്‌കരാചാര്യന്‍ ക, കക  വടേശ്വരാചാര്യന്‍, വരാഹമിഹിരന്‍, ലല്ലാചാര്യന്‍, മഞ്ജുളാചാര്യന്‍, മാധവാചാര്യന്‍, ശങ്കരവര്‍മ്മന്‍, പുതുമന സോമയാജി., ഗോവിന്ദസ്വാമി തുടങ്ങി അതിപ്രഗത്ഭരായ ഭാരതീയരുടെ അറിവുകളില്‍ നിന്ന് സ്വീകരിച്ചതായിരിക്കുമെന്നുറപ്പ്.  മേല്‍ വിവരിച്ച ഭാരതീയ ആചാര്യന്മാരുടെ കാലഘട്ടം, (മേല്‍ വിവരിച്ച) പാശ്ചാത്യരുടെ കാലഘട്ടത്തേക്കാള്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പായിരുന്നു.   ഈ വിജ്ഞാന ഭണ്ഡാരമുള്‍ക്കൊണ്ടിട്ടുള്ള സഹസ്രാവധി താളിയോല ഗ്രന്ഥങ്ങള്‍ (അന്നു കടത്തിയത്) ഇന്നും ഇംഗ്ലണ്ടിലും ജര്‍മ്മനിയിലുമുള്ള ഡസന്‍ കണക്കിന് മാനുസ്‌ക്രിപ്റ്റ് ലൈബ്രറികളിലുണ്ട്.

ShareTweetSend

Related News

ലേഖനങ്ങള്‍

കിത്തൂർ റാണി ചെന്നമ്മ: ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ ആദ്യകാല ഭരണാധികാരി

ലേഖനങ്ങള്‍

ഭാരതീയ ദര്‍ശനശാസ്ത്രം ലോകക്ഷേമത്തിനു സമര്‍പ്പിച്ച അമൂല്യ വരദാനമാണ് യോഗ

ലേഖനങ്ങള്‍

കോവിഡ്19 കടന്നു പോകുമ്പോൾ

Discussion about this post

പുതിയ വാർത്തകൾ

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് ഭീകരരെ മാത്രം: പ്രതിരോധ സേന

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies