ഷാര്‍ജ: സിറ്റി സെന്ററിനു സമീപം യുണൈറ്റഡ് അറബ് ബാങ്കിന്റെ മുന്‍പില്‍ ബസ് മറിഞ്ഞ് മലയാളികളടക്കം ഒട്ടേറെ പേര്‍ക്കു പരുക്കേറ്റു. അല്‍ ജുബൈല്‍ ബസ് സ്‌റ്റാന്‍ഡില്‍ നിന്നു അബുദാബിയിലേക്കു പുറപ്പെട്ട ബസ് പന്ത്രണ്ടു മണിയോടെയാണ് അപകടത്തില്‍പ്പെട്ടത്. അമിതവേഗത്തില്‍ വന്ന ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. പരുക്കേറ്റവരില്‍ സ്‌ത്രീകളും കുട്ടികളുമുണ്ട്. പരുക്കേറ്റവരെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചു. അപകടത്തെ തുടര്‍ന്നു ഈ ഭാഗത്ത് ദീര്‍ഘനേരം ഗതാഗതതടസമുണ്ടായി
Discussion about this post