ന്യൂയോര്‍ക്ക്: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന പാക്കിസ്‌ഥാനിലെ ജനതയെ സഹായിക്കാന്‍ 160 കോടി ഡോളര്‍ കൂടി വേണമെന്ന് ഐക്യരാഷ്‌ട്രസഭ രാജ്യാന്തര സമൂഹത്തോട് ആവശ്യപ്പെട്ടു. രാജ്യം ഇതുവരെ നേരിട്ടിട്ടുളളതില്‍ വച്ച് ഏറ്റവും വലിയ ദുരന്തം 140 ലക്ഷത്തോളം പേരെയാണു ബാധിച്ചിട്ടുള്ളത്. പാക്കിസ്‌ഥാനു സഹായമായി 46 കോടി ഡോളര്‍ ഓഗസ്‌റ്റില്‍ യുഎന്‍ രാജ്യാന്തര സമൂഹത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പുറമെയാണ് ഇപ്പോള്‍ 160 കോടി ഡോളര്‍ ആവശ്യപ്പെട്ടത്. പ്രളയം ദിനംപ്രതി രൂക്ഷമാകുന്ന സാഹചര്യത്തിലാണു പുതിയ നീക്കം. പ്രളയം നേരിടാന്‍ യുഎന്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്കായായി ഇത്രയം തുകയുടെ ആവശ്യമുണ്ടെന്നും ഐക്യരാഷ്‌ട്രസഭ വ്യക്‌തമാക്കി.
Discussion about this post