വാഷിങ്ടണ്‍:അല്‍ഖ്വെയ്ദ തീവ്രവാദികള്‍ ലോകത്ത് എവിടെ ഒളിക്കാന്‍ ശ്രമിച്ചാലും പിന്തുടര്‍ന്ന് വധിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു. അറേബ്യന്‍ ഉപദ്വീപില്‍ അമേരിക്കയുടെ യാത്രാവിമാനം തകര്‍ക്കാനുള്ള അല്‍ഖ്വെയ്ദയുടെ ശ്രമം പൊളിച്ചതിനു തൊട്ടുപിന്നാലെയാണ് യു.എസ്. ഭരണകൂടം നിലപാട് ശക്തമാക്കിയത്.
പലവട്ടം പറഞ്ഞിട്ടുള്ളകാര്യം ഒന്നുകൂടി ആവര്‍ത്തിക്കുകയാണ്. അല്‍ഖ്വെയ്ദ തീവ്രവാദികള്‍ എവിടെയായിരുന്നാലും എവിടെ ഒളിക്കാന്‍ ശ്രമിച്ചാലും അമേരിക്ക അവരെ തേടിപ്പോകും. പ്രധാനമായും അല്‍ഖ്വെയ്ദ തീവ്രവാദികള്‍ കേന്ദ്രീകരിച്ചിട്ടുള്ള ഒരിടം യെമനാണ്. അമേരിക്കന്‍ സൈനിക, രഹസ്യാന്വേഷണ ഏജന്‍സികള്‍ അല്‍ഖ്വെയ്ദയ്‌ക്കെതിരെയുള്ള പോരാട്ടം തുടരും -യു.എസ്. പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ പറഞ്ഞു.
അടുത്തിടെയുണ്ടായ ഭീഷണി, യെമനില്‍ നിന്ന് വരുന്ന അമേരിക്കന്‍ വിമാനങ്ങളില്‍ ആവര്‍ത്തിക്കുമോയെന്ന ഉത്കണ്ഠ ജനങ്ങള്‍ക്കുണ്ട്. അതിനാലാണ് അമേരിക്കന്‍ ജനതയുടെ സുരക്ഷയ്ക്കായി ചില കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടിവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യെമനുമായി കൂടിച്ചേര്‍ന്ന് ഇപ്പോള്‍ത്തന്നെ സൈനിക നീക്കങ്ങള്‍ നടത്തിവരികയാണെന്നും യു.എസ്സിനെ ആക്രമിക്കാന്‍ ശ്രമിക്കുന്നവരെ ഇല്ലാതാക്കാന്‍ യെമനുമായി സഹകരിച്ചുള്ള പ്രവര്‍ത്തനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post