Tuesday, September 16, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ക്ഷേത്രവിശേഷങ്ങള്‍

ശ്രീകണ്‌ഠേശ്വരം ശ്രീമഹാദേവക്ഷേത്രം

by Punnyabhumi Desk
May 13, 2012, 03:13 pm IST
in ക്ഷേത്രവിശേഷങ്ങള്‍, സനാതനം

ടി.ആര്‍.ഡി
കേരള തലസ്ഥാനമായ തിരുവനന്തപുരം നഗരമദ്ധ്യത്തിലാണ് പ്രസിദ്ധമായ ശ്രീകണ്‌ഠേശ്വരം മഹാദേവര്‍ ക്ഷേത്രം നിലകൊള്ളുന്നത്. തിരുവനന്തപുരത്തെ ഏറ്റവും പുരാതനമായ ഈ ശിവക്ഷേത്രം തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ആരാധനാലയവുമായിരുന്നു. രാജാക്കന്മാരുടെ തിരുനാളിന് അവര്‍ പരിവാരസമേതം ശ്രീകണ്‌ഠേശ്വരത്തെത്തി ദര്‍ശനം നടത്തിയിരുന്നു എന്നത് അനന്തപുരി നിവാസികളില്‍ ഇന്നും പച്ചപിടിച്ച ഓര്‍മ്മയായി ജീവിക്കുന്നു.

മഹാക്ഷേത്രത്തിന്റെ പ്രൗഢിക്കൊത്ത ആനക്കൊട്ടില്‍ പടിഞ്ഞാറേനടയില്‍. ക്ഷേത്രവളപ്പിന് വേണ്ടുവോളം വിസ്തൃതി. ചുറ്റുമതിലിനുപുറത്ത് തെളിനിര്‍ക്കുളം. ശ്രീകണ്‌ഠേശ്വരം തീര്‍ത്ഥമെന്ന് അറിയപ്പെടുന്നു. നാലുമൂലയിലുമുള്ള ആല്‍ത്തറകളും അവിടെയുള്ള ഉപദേവന്മാരുടെ സാന്നിധ്യവും ഈ ആരാധനാലയത്തില്‍ അപാരമായ വിശുദ്ധി നല്കുന്നു. അന്ന്, തിരുവനന്തപുരം അനന്തന്‍ കാടായി കിടന്നിരുന്ന കാലം. ആ കാടിന്റെ വടക്കു ഭാഗത്ത് ഒരു ശിവക്ഷേത്രം ഉണ്ടായിരുന്നു. ആ ക്ഷേത്രത്തിലെ അടിച്ചുതളിക്കാരിയായ സ്ത്രീ തന്റെ ജോലികഴിഞ്ഞ് വീട്ടിലേയ്ക്ക് പോകുമ്പോള്‍ ചൂലും കലശക്കുടവും വഴിയരുകിലുള്ള ഒരു മരച്ചുവട്ടില്‍ സൂക്ഷിച്ചു വയ്ക്കുക പതിവായിരുന്നു. രാവിലെ ക്ഷേത്രത്തിലേയ്ക്ക് മടങ്ങുമ്പോള്‍ എടുത്തു കൊണ്ടുവരുമായിരുന്നു. പതിവുപോലെ ഒരു ദിവസം കലശക്കുടം എടുക്കാന്‍ തുടങ്ങുമ്പോള്‍ അത് അവിടെ ഉറച്ചുപോയതായികണ്ടു. എത്രശ്രമിച്ചിട്ടും അതു ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഒരു കല്ലെടുത്ത് കുടം പൊട്ടിച്ചു. അപ്പോള്‍ രക്തമൊഴുകാന്‍ തുടങ്ങി. അതുകണ്ട് പേടിച്ചുപോയ ആ സ്ത്രീ അടുത്തുള്ളവരെ വിവരം അറിയിച്ചു. അന്നത്തെ നാടുവാഴി അവിടെ ഒരു ക്ഷേത്രം പണികഴിപ്പിച്ചു. ആ സ്വയംഭൂവിഗ്രഹം അവിടെ പ്രതിഷ്ഠിച്ച് പൂജാദി കര്‍മ്മങ്ങളും ഏര്‍പ്പെടുത്തി. സ്ത്രീ കണ്ട ഈശ്വരന്‍ – എന്നും – ശ്രീകണ്ഠത്തോടുകൂടിയവന്‍ – ശിവന്‍, എന്ന അര്‍ത്ഥത്തിലും ഇവിടെ ദേവന്‍ ശ്രീകണ്‌ഠേശ്വരനായി അറിയപ്പെട്ടു എന്ന് പഴമ. ഇന്നും ആ പഴയ ക്ഷേത്രം എസ്.എം.വി.സ്‌കൂളിന് എതിര്‍വശത്തായി കാണാം.

ജില്ലയിലെ സ്വര്‍ണ്ണക്കൊടിമരമുള്ള ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ശ്രീകോവിലില്‍ പ്രധാനദേവന്‍ ശിവന്‍. സ്വയംഭൂ സങ്കല്പം. കിഴക്കോട്ട് ദര്‍ശനം. നാലുപൂജകളുണ്ട്. പുറപ്പെടാശാന്തിയാണ്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ കാരായ്മയാണ് ഇവിടത്തെ ശാന്തിയായ അക്കരെ പോറ്റിമാര്‍ക്കുള്ളത്. വഞ്ചിയൂര്‍ അത്തിയറമഠത്തിനാണ് തന്ത്രം. ചുറ്റമ്പലത്തിനു വെളിയില്‍ തെക്കു കന്നിമൂലയില്‍ ഗണപതിക്ക് പിന്നില്‍ മൂശേട്ടയുണ്ട്. തൊട്ടടുത്ത് നാഗം. അകത്തെ ചുറ്റമ്പലത്തിനുള്ളില്‍ അയ്യപ്പനും കിഴക്കു വടക്കേമൂലയില്‍ ആല്‍മരച്ചോട്ടില്‍ ശ്രീകൃഷ്ണനും ഉപദേവന്മാരായിട്ടുണ്ട്. കിഴക്കേ മണ്ഡപത്തിലെ തൂണില്‍ ഹനുമത് സാന്നിദ്ധ്യവുമുണ്ട്. ക്ഷേത്രത്തിനടുത്ത് ഒരു ബ്രഹ്മസ്വം മഠമുണ്ടായിരുന്നു. അത് ഇന്നൊരു ദേവീക്ഷേത്രമാണ്.

ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിലെ നിര്‍മ്മാല്യദര്‍ശനത്തിന് സവിശേഷതകളേറെയെന്ന് ഭക്തര്‍. ഇതിനായി തലേദിവസംതന്നെ തലസ്ഥാനനഗരിയില്‍ എത്തിതങ്ങുന്നവരുമുണ്ട്. നാല്പത്തിയൊന്നു ദിവസം മുടങ്ങാതെ നിര്‍മ്മാല്യദര്‍ശനം നടത്തിയാല്‍ അഭീഷ്ടകാര്യം സാധ്യമാകുമെന്ന് അനുഭവസ്ഥര്‍. അതിനുപുറമെ അഭിഷേകവും ദീപാരാധനയും കൂടി ദര്‍ശിച്ചശേഷമേ ഭക്തര്‍ ശിവസ്മരണയോടെ ഇവിടെ നിന്നും മടങ്ങാറുള്ളൂ. പ്രദോഷം, തിങ്കളാഴ്ച എന്നീ ദിവസങ്ങളില്‍ ഭക്തജനത്തിരക്കേറും. രാവിലത്തെ കലശപൂജയും തുടര്‍ന്നുള്ള ജലധാരയും ജനങ്ങളില്‍ ആദ്ധ്യാത്മികതയുടെ കുളിര്‍കോരുന്ന ചടങ്ങുകളുമാണ്. ശര്‍ക്കരപായസം, തോരന്‍, മെഴുകുപുരട്ടി, കണ്ണിമാങ്ങ, പരിപ്പ്, പുളിശ്ശേരി, മോര് എന്നിവയാണ് നേദ്യം. എട്ടുകുഴിയുള്ള പാത്രത്തില്‍ എന്നും ഉച്ചയ്ക്കുള്ള നിവേദ്യമാണ്. നിത്യവും പ്രസാദമൂട്ടുമുണ്ട്. നൂറ്റിയെട്ടുകുടം ജലധാര ധാരാളമായി നടക്കുന്ന വഴിപാടാണ്. ജലധാരയ്ക്കു പുറമെ പഞ്ചാമൃതാഭിഷേകം, അഷ്‌ടോത്തരാര്‍ച്ചന സഹസ്രനാമാര്‍ച്ചന, ഗണപതിഹോമം, അപ്പം, മോദകം, അരവണപായസം, തുടങ്ങിയവ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളാണ്. നടേശാലങ്കാരം ഇവിടത്തെ വിശേഷ വഴിപാട്. ദീപാരാധനയ്ക്കു മുന്‍പ് നടത്തുന്ന അലങ്കാരമാണിത്. നടരാജ വിഗ്രഹത്തെ ചന്ദനംചാര്‍ത്തി അകത്തുവയ്ക്കുന്നു. പിറ്റേദവസം രാവിലെ മാത്രമേ പുറത്തുകൊണ്ടുവരൂ. വിശേഷവഴിപാടായ നടേശാലങ്കാരം നടത്തണമെന്നുള്ളവര്‍ ഒരു വര്‍ഷത്തിനു മുന്‍പേയെങ്കിലും ബുക്കു ചെയ്യേണ്ടതാണ്.

ധനുമാസത്തില്‍ തിരുവാതിര ആറാട്ടായി പത്തു ദിവസത്തെ ഉത്സവം. അഞ്ചാം ഉത്സവത്തിന് രാത്രിയില്‍ വലിയ ഋഷവാഹനത്തില്‍ ഭഗവാന്റെ എഴുന്നെള്ളത്തുണ്ട്. ശിവരാത്രിയും വിപുലമായ പരിപാടികളോടെ മഹോത്സവമായി കൊണ്ടാടുന്നു. അന്ന് ഉദയം മുതല്‍ അടുത്തദിവസം ഉദയംവരെ ഘൃതധാരയുണ്ട്. മറ്റു ധാരകളൊന്നും അന്ന് ഉണ്ടാവില്ല. ഇത് ശ്രീകണ്‌ഠേശ്വരത്തെമാത്രം പ്രത്യേകത. അതുപോലെ രാത്രിയില്‍ ഓരോയാമത്തിലും പ്രത്യേക പൂജയുണ്ട്. അന്ത്യയാമത്തിലാണ് ഭഗവാന്റെ എഴുന്നെള്ളത്ത്. ഈ സമയത്തെല്ലാം ഭക്തജനങ്ങളെക്കൊണ്ട് അവിടം നിറഞ്ഞിരിക്കും. അവര്‍ പഞ്ചാക്ഷരമന്ത്രം ഉരുവിട്ടുകൊണ്ടേയിരിക്കും. രാവും പകലും ഒരുപോലെ ശക്തിപഞ്ചാക്ഷരീമന്ത്രം എഴുതുന്നവരെയും അക്കൂട്ടത്തില്‍ കണ്ടെന്നുവരാം.

ShareTweetSend

Related News

സനാതനം

തിരുവോണസന്ദേശം

സനാതനം

വിചിത്രമായ വിനായകന്‍

സനാതനം

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

Discussion about this post

പുതിയ വാർത്തകൾ

ഡല്‍ഹി അയ്യപ്പഭക്ത സംഗമത്തില്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി പങ്കെടുക്കും

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

ദീപപ്രോജ്ജ്വലനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ നിര്‍വഹിക്കുന്നു

ശ്രീരാമദാസ ആശ്രമത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അനുസ്മരണ സമ്മേളനവും യതിപൂജയും നടന്നു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

തിരുവോണസന്ദേശം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies