മാഡ്രിഡ്: മുന്‍ ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡററിന് മാഡ്രിഡ് മാസ്റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ജയം. ഫൈനലില്‍ ചെക്ക് റിപ്പബ്‌ളിക്കിന്റെ തോമസ് ബെര്‍ഡിച്ചിനെ മൂന്നു സെറ്റ് പോരാട്ടത്തിനൊടുവില്‍ ഫെഡറര്‍ 3-6, 7-5, 7-5 എന്ന സ്‌കോറിനാണ് തോല്പിച്ചത്. ഇതോടെ ഫെഡറര്‍ ഏറ്റവും കൂടുതല്‍ മാസ്‌റ്റേഴ്‌സ് കിരീടം നേടിയ നഡാലിന്റെ റിക്കോര്‍ഡിനൊപ്പമെത്തിയതിനൊപ്പം ലോക റാങ്കിങില്‍ രണ്ടാം സ്ഥാനത്തേക്കുയരുകയും ചെയ്തു.
റാഫേല്‍ നഡാല്‍ മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. നൊവാന്‍ ദ്യോക്കോവിച്ച് ആണ് ലോക ഒന്നാം നമ്പര്‍.
Discussion about this post