പത്തനംതിട്ട: എന്‍.എസ്.എസ്. താലൂക്ക് യൂണിയന്റെ വള്ളിക്കോട്, ഓമല്ലൂര്‍, ചെന്നീര്‍ക്കര മേഖലാ സമ്മേളനം നടന്നു. താഴൂര്‍ ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍
ചെന്നീര്‍ക്കര മേഖലാ കണ്‍വീനര്‍ പ്രൊഫ. എന്‍. മോഹന്‍, പ്രതിനിധി സഭാംഗം ഹരികുമാര്‍ വള്ളിക്കോട്, പ്രതിനിധി സഭാംഗം പ്രക്കാനം ഗോപാലകൃഷ്ണന്‍, ഓമല്ലൂര്‍ പടിഞ്ഞാറ് മേഖലാ കണ്‍വീനര്‍ എ.എന്‍. പുരുഷോത്തമന്‍ നായര്‍, വള്ളിക്കോട് കിഴക്ക് മേഖലാ കണ്‍വീനര്‍ എം.ആര്‍. ശശിധരന്‍നായര്‍, വള്ളിക്കോട് പടിഞ്ഞാറ് മേഖലാ കണ്‍വീനര്‍ പി. ശിവകുമാര്‍, യൂണിയന്‍ സെക്രട്ടറി എം.ആര്‍. ഗോപാലകൃഷ്ണന്‍നായര്‍, യൂണിയന്‍ ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, കമലാസനന്‍ കാര്യാട്ട്, അഡ്വ. കെ.വി. സുനില്‍കുമാര്‍, സരോജ് കുമാര്‍, ബാലചന്ദ്രന്‍നായര്‍, സി.കെ. നന്ദകുമാര്‍, അഡ്വ. ഹരിദാസ് ഇടത്തിട്ട തുടങ്ങിയവര്‍ പ്രസംഗിച്ചു.
എന്‍.എസ്.എസ്. പത്തനംതിട്ട യൂണിയന്‍ വൈസ് പ്രസിഡന്റ് അഡ്വ. സി.എന്‍. സോമനാഥന്‍നായര്‍ അധ്യക്ഷത വഹിച്ചു.
Discussion about this post