തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന വിദ്യാഭ്യാസവും തൊഴിലും മാന്യമായി ജീവിക്കാനുള്ള അവകാശവും മുന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് ദേശീയ മുന്നാക്ക സമുദായ ഐക്യവേദി. മുന്നാക്ക സംവരണം പ്രാവര്‍ത്തികമാക്കാന്‍ മുന്നാക്ക ഹിന്ദുക്കളുടെ ശക്തമായ ഐക്യനിര വേണമെന്ന് ഐക്യവേദി ചെയര്‍മാന്‍ കാഞ്ഞിക്കല്‍ രാമചന്ദ്രന്‍ നായര്‍, സെക്രട്ടറിമാരായ കെ.സി. മാധവന്‍ നമ്പ്യാര്‍, ക്യാപ്ടന്‍ ഗോപി നായര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ജനസംഖ്യയില്‍ പിന്നാക്കക്കാരാണ് കൂടുതലെന്നും അതിനാല്‍ പിന്നാക്ക താത്പര്യങ്ങള്‍ മാത്രം സംരക്ഷിച്ചാല്‍ മതിയെന്നുമുള്ള കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് ശരിയെല്ലന്നുംഇതിനെതിരെ മുന്നാക്ക സമുദായത്തില്‍പ്പെട്ട ഹിന്ദുക്കള്‍ ഒന്നിക്കണമെന്നും അവര്‍ പറഞ്ഞു.
Discussion about this post