പാലക്കാട്: പാലക്കാട് മുണ്ടൂരിനടുത്ത് പന്നിയംപാടത്ത് പാറമടയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. ഇവര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ മൂന്നു കുട്ടികളെ നാട്ടുകാര്‍ രക്ഷപെടുത്തി. കുന്നത്തുവീട്ടില്‍ മണി എന്ന വിജയകുമാറിന്റെ മകന്‍ വിശ്വം(15), കാര്‍ത്തികേയന്റെ മകന്‍ രാഹുല്‍(13) എന്നിവരാണ് മരിച്ചത്. രാവിലെ 11 മണിയോടെയാണ് സംഭവം.












