ലണ്ടന്‍: നാവികരുടെ പിഴവാണ് ടൈറ്റാനിക് കപ്പല്‍ ദുരന്തത്തിനിടയാക്കിയതെന്ന് പുതിയ വെളിപ്പെടുത്തല്‍. ദുരന്തത്തെക്കുറിച്ചു വിവരിക്കുന്ന പുതിയ പുസ്‌തകം ഗുഡ് ആസ് ഗോള്‍ഡിലാണ് ഈ അവകാശവാദമെന്നു ലണ്ടനിലെ പ്രമുഖ പത്രം റിപ്പോര്‍ട്ടു ചെയ്‌തു. ടൈറ്റാനിക്കിലെ സെക്കന്‍ഡ് ഓഫിസര്‍ ആയിരുന്ന ചാള്‍സ് ലൈറ്റോളറിന്റെ കൊച്ചുമകള്‍ ലേഡി പാറ്റണാണ് പുസ്‌തകത്തിന്റെ രചയിതാവ്.
ഇക്കാര്യം ദുരന്തത്തെത്തുടര്‍ന്ന് നടത്തിയ രണ്ട് അന്വേഷണങ്ങളില്‍ തന്നെ ചാള്‍സ് ലൈറ്റോളറിനു ബോധ്യപ്പെട്ടിരുന്നെന്നും സഹപ്രവര്‍ത്തകരുടെ ജോലിയെ ബാധിക്കുമെന്നതിനാലാണ് മുത്തച്‌ഛന്‍ ഇക്കാര്യം രഹസ്യമാക്കിവച്ചതെന്നും പുസ്‌തകത്തില്‍ ലേഡി പാറ്റണ്‍ പറയുന്നു. ഭീമന്‍മഞ്ഞുപാളിയില്‍
ആകസ്‌മികമായി ഇടിച്ചാണ് 1912ല്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ടൈറ്റാനിക് മുങ്ങിത്താണതെന്നാണ് നിലവിലെ ധാരണ. എന്നാല്‍, ഭീമന്‍മഞ്ഞുപാളിയെ കണ്ട പരിഭ്രാന്തിയില്‍ കപ്പിത്താന്‍ തെറ്റായ വഴിയിലേക്കു സഞ്ചരിച്ചതാണ് കപ്പല്‍ മുങ്ങാനിടയാക്കിയതെന്നു പുസ്‌തകം അവകാശപ്പെടുന്നു.
മഞ്ഞുപാളിയെ മറികടക്കാന്‍ അവസരമുണ്ടായിരുന്നിട്ടും പരിഭ്രാന്തിയിലകപ്പെട്ട കപ്പിത്താന്‍ തെറ്റു തിരുത്തുമ്പോഴേക്കു കപ്പല്‍ മഞ്ഞുപാളിയിലിടിച്ചു കഴിഞ്ഞതായും ഗുഡ് ആസ് ഗോള്‍ഡ് അവകാശപ്പെടുന്നു. 1912 ഏപ്രില്‍ മൂന്നിലെ ടൈറ്റാനിക് ദുരന്തത്തില്‍ 1513 പേരായിരുന്നു കൊല്ലപ്പെട്ടത്.
Discussion about this post