Monday, May 12, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ഉത്തിഷ്ഠത ജാഗ്രത

ആത്മാവിന്റെ ഹിമാലയം

by Punnyabhumi Desk
Jun 2, 2012, 04:51 pm IST
in ഉത്തിഷ്ഠത ജാഗ്രത

പ്രൊഫ. വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള

മനുഷ്യരാശിക്ക് ഇന്നേവരെ ലഭിച്ചിട്ടുള്ള ദര്‍ശനങ്ങളില്‍ വച്ച് ഏറ്റവും മഹത്തായ ഒന്നാണ് ഉപനിഷദ്ദര്‍ശനം. അനേകം നൂറ്റാണ്ടുകളായി ഭാരതീയരുടെ ധാര്‍മ്മികവും ആദ്ധ്യത്മികവുമായ ജീവിതരീതികളെ രൂപപ്പെടുത്തുന്നതില്‍ അതിമഹത്തായ പങ്കാണ് ഉപനിഷത്തുക്കള്‍ നിര്‍വഹിച്ചിട്ടുള്ളത്. പ്രപഞ്ച പ്രതിഭാസങ്ങളുടെ എല്ലാം പരമമായ യാഥാര്‍ത്ഥ്യം പരമാത്മസ്വരൂപമാണെന്ന് സ്വാനുഭൂതിയിലൂടെ സാക്ഷാത്കരിച്ച ഋഷീശ്വരന്മാര്‍ ആ സത്യസ്വരൂപത്തെ അനന്തരഗാമികളായ ജിജ്ഞാസുക്കള്‍ക്കുവേണ്ടി രേഖപ്പെടുത്തി വച്ചിട്ടുള്ളവയാണ് ഉപനിഷത്തുക്കള്‍. ഉപനിഷത്‌സത്യത്തിന്റെ സാക്ഷാത്കാരത്തോടെ അറിവു പൂര്‍ണ്ണതയിലെത്തി അവിടെ അവസാനിക്കുന്നു. അതുകൊണ്ടാണ് ഉപനിഷത്തുക്കള്‍ക്ക് വേദാന്തം എന്നു പേരുണ്ടായത്. വേദാന്തത്തിന് വേദാന്തത്തിന്റെ അവസാനഭാഗം എന്നും അറിവിന്റെ അവസാനം എന്നും അര്‍ത്ഥം പറയാം. മനുഷ്യമനസ്സിന്റെ പരിമിതമായ ശക്തികള്‍കൊണ്ട് അറിയാനാകാത്തത് അതിനെ വെല്ലുന്ന അപരോക്ഷാനുഭൂതിയില്‍ മാത്രം ചാരിതാര്‍ത്ഥതയടയുന്നതുമായ ആത്മാവിന്റെ അപ്രാപ്യത, അജ്ഞേയത. അപ്രമേയത ആണ് ഉപനിഷത്തുക്കളില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പ്രകീര്‍ത്തിക്കുന്നത്.
ഉപനിഷത്തുക്കളില്‍ പ്രകാശിതമായിരിക്കുന്ന തത്ത്വജ്ഞാനത്തിനപ്പുറം കടക്കാന്‍ ലോകത്തെ ഒരു ചിന്തകനും കഴിഞ്ഞിട്ടില്ല എന്നുള്ളതുകൊണ്ട് തന്നെ വേദാന്തം എന്ന പേര് തികച്ചും അന്വര്‍ത്ഥമാണ്. ധ്യാനം അഥവാ നിദിധ്യാസനം ആണ് ഉപനിഷത്തുക്കള്‍ വിധിക്കുന്ന സാക്ഷാത്കാരത്തിന്റെ മാര്‍ഗം. വിചാരത്തിന്റെ സത്യാഭിമുഖമായ അനുസ്യൂത പ്രവാഹമാണത്. പ്രപഞ്ചത്തിന്റെ സൂക്ഷ്മാവസ്ഥ ഏതോ അതില്‍ അവനവനെത്തന്നെ കണ്ടെത്തുകയാണ് സത്യദര്‍ശനം. പരമമായ ഐക്യം, അഭേദം, അദൈ്വതം ഇതാണ് ഉപനിഷത്ത് ഉദ്‌ഘോഷിക്കുന്ന തത്ത്വമസിയുടെ സാരം ‘തത്’ വെളിയിലുള്ളതാണ്, ‘ത്വം’  ഉള്ളിലും, രണ്ടും തമ്മില്‍ അകലമുണ്ട്. ആ അകലം ഇല്ലാത്തതാണെന്ന് അറിവുണ്ടാകണം. അതുണ്ടാകലാണ് അനുഭവം. ഈ അറിവ്, അനുഭവം നേടണമെന്നുള്ള അനുശാസമാണ് ‘തത്ത്വമസി’ . വ്യക്തിയുടെ മഹത്വത്തിന്റെ പരിധിയെ ഇത്രത്തോളം സീമാതീതമായി വളര്‍ത്തുന്ന മറ്റൊരു തത്ത്വം ചിന്താലോകത്തില്ല. അതുകൊണ്ടാണ് മാക്‌സ്മുള്ളര്‍ ‘തത്ത്വശാസ്ത്രത്തിന്റെ ചരിത്രം മുഴുവന്‍ എടുത്തുനോക്കിയാല്‍ കാണാവുന്ന ഏറ്റവും ധീരവും സത്യാത്മകവുമായ തത്ത്വോദ്‌ബോധനം’ എന്ന് ഉപനിഷദ്ദര്‍ശനത്തെ വിശേഷിപ്പിച്ചത്.
ഇത്രയും ലോകോത്തരവും വിശിഷ്ടവുമായ സ്വന്തം പൈതൃകത്തെക്കുറിച്ച് ഭാരതീയരില്‍ ബഹുഭൂരിപക്ഷവും അജ്ഞരാണെന്നത് ഒരു ദുഃഖസത്യമാണ്. നാം എപ്പോഴെല്ലാം ഉപനിഷത്ത് നിര്‍ദ്ദേശിച്ച മഹത്വത്തിന്റെ പാതയില്‍നിന്ന് പിന്തിരിഞ്ഞിട്ടുണ്ടോ അപ്പോഴൊക്കെ നാം ചെന്നുവീണിട്ടുള്ളത് ഘോരാന്ധകാരത്തിലാണ്. അവിടെനിന്ന് നമ്മെ നേര്‍വഴിയിലേക്ക് പല മഹാത്മാക്കളും നയിച്ചിട്ടുള്ളത് ഈ ഉപനിഷത്തിന്റെ ദിവ്യപ്രകാശം കാട്ടിയാണ്. ‘ഉപനിഷത്തുക്കളിലും മതഗ്രന്ഥങ്ങളിലും ഉള്ള അദ്ഭുതസത്യങ്ങള്‍ അവയില്‍നിന്ന് വെളിയില്‍ കൊണ്ടുവരണം, നാട്ടിലെങ്ങും പരക്കെ വാരിവിതറണം’. എന്ന് സ്വാമി വിവേകാനന്ദന്‍ ഭാരതീയരെ ഉദ്‌ബോധിപ്പിച്ചത് ഇവിടെ സ്മരിക്കുക.
ഇങ്ങനെ ലോകത്തെ സമസ്ത തത്ത്വചിന്തകരുടെയും പണ്ഡിതന്മാരുടെയും മുക്തകണ്ഠമായ പ്രശംസയ്ക്കും പഠനത്തിനും വിധേയമായിട്ടുള്ള ഉപനിഷത്തുക്കളെക്കുറിച്ചുള്ള ശ്രദ്ധേയവും സമഗ്രവുമായ ഒരു പഠനമാണ് ‘തത്ത്വമസി’, മലയാളത്തില്‍ ഉപനിഷത്തുക്കളുടെ വിവര്‍ത്തനങ്ങള്‍, ട്രിപ്പണികള്‍, ചില പഠനങ്ങള്‍ എന്നിവ ഉണ്ടായിട്ടുണ്ട്. അവയില്‍നിന്നും തികച്ചും വ്യത്യസ്തമായ ഒന്നാണ് ഈ ഗ്രന്ഥം.
മൂന്നു ഭാഗങ്ങളായി ഈ ഗ്രന്ഥം വിഭജിച്ചിരിക്കുന്നു. ഒന്നാം ഭാഗം ഉപനിഷത്തിനെക്കുറിച്ചുള്ള സാമാന്യപഠനമാണ്. രണ്ടാം ഭാഗത്തില്‍ ഈശം, കേനം, കഠം, പ്രശ്‌നം, മുണ്ഡകം, മാണ്ഡൂക്യം, തൈത്തിരീയം, ഐതരേയം, ഛാന്ദോഗ്യം, ബൃഹദാരണ്യകം എന്നീ ദശോപനിഷത്തുകളെ വിലയിരുത്തുന്നു. തുടര്‍ന്ന് ഉപനിഷത്തുക്കളെക്കുറിച്ച് പാശ്ചാത്യരും പൗരസ്ത്യരും പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചിട്ട് നാളെ ഉപനിഷത്തിന്റെ പ്രസക്തി എന്താണെന്ന് ചര്‍ച്ച ചെയ്യുന്നു.
ഉപനിഷത്തിന്റെ സമഗ്രവും സാംഗോപാംഗവും സംശയഛേദകവുമായ വിവരണം നിര്‍വഹിച്ചുകൊണ്ട് അപൂര്‍വമായ ഒരു ഗ്രന്ഥമെഴുതി ഇന്നും ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന പോള്‍ഡോയ്സ്സന്റെ ഗ്രന്ഥരചനാരീതിയാണ് ‘തത്ത്വമസി’ രചിക്കുന്നതിന് താന്‍ സ്വീകരിച്ചിട്ടുള്ളതെന്ന് ഗ്രന്ഥകര്‍ത്താവ് പറഞ്ഞിരിക്കുന്നു. ‘മൂലഗ്രന്ഥങ്ങളായ വേദോപനിഷത്തുക്കളും ബ്രാഹ്മണാരണ്യകങ്ങളും ഭാഷാവ്യാഖ്യാനങ്ങളും പ്രകരണഗ്രന്ഥങ്ങളും ഇംഗ്ലീഷില്‍ കിട്ടാവുന്ന പ്രധാനപ്പെട്ട ഉപനിഷദ്‌വിവര്‍ത്തനങ്ങളും പഠനങ്ങളും വായിച്ച അറിവും സംസ്‌കാരവും ‘ഉപയോഗിച്ചുകൊണ്ടാണ്’ സുകുമാര്‍ അഴിക്കോട് ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്.
സാധാരണ വിദ്യാഭ്യാസം സിദ്ധിച്ചിട്ടുള്ള ഒരാളിനുകൂടി ഉപനിഷത്തിന്റെ മഹത്വവും പൊരുളും മനസ്സിലാക്കാന്‍ പാകത്തിലാണ് ഗ്രന്ഥത്തിന്റെ രചന. വിഷയത്തിന്റെ ആഴത്തിലേക്ക് പോകണമെന്നുളളവര്‍ക്ക് അത്യന്തം പ്രയോചനകരമായ ഒന്നാണ് ഇതിലെ അടിക്കുറുപ്പുകള്‍.
മലയാളത്തിലെ ഒരു വൈജ്ഞാനികഗ്രന്ഥത്തിനും ലഭിക്കാത്ത സ്വീകരണവും പുരസ്‌കാരങ്ങളും ‘തത്ത്വമസി’ ക്കു ലഭിച്ചുവെന്നതുതന്നെ ഗ്രന്ഥത്തിന്റെ മഹത്വം വെളിപ്പെടുത്തുന്നു. 1984ല്‍ പ്രസിദ്ധീകരിച്ച വര്‍ഷംതന്നെ രണ്ടുമാസത്തിനിടയില്‍ അതിന്റെ രണ്ടാംപതിപ്പു പുറത്തുവന്നു.  ഈ പുസ്തകം അതിന്റെ പരിഷ്‌കരിച്ച അഞ്ചാം പതിപ്പാണ്. സ്വന്തം പൈതൃകം എന്താണെന്നു മനസ്സിലാക്കാനുള്ള നമ്മുടെ സംസ്‌ക്കാരസമ്പന്നരായ ആളുകള്‍ ഇവിടെ വേണ്ടത്രയുണ്ടെന്നുള്ളതിന്റെ പ്രത്യക്ഷോദാഹരണമാണിത്.
ശ്രീ. സുകുമാര്‍ അഴിക്കോടിന്റെ നാല്പതുകൊല്ലത്തെ ഇളവില്ലാത്ത ഉപനിഷദ്പൂജയുടെ പരിണതഫലമാണ് ഈ ഗ്രന്ഥം. ‘പാരമാര്‍ത്ഥികമായ മനുഷ്യാനുഭൂതിയുടെ പരിഛേദങ്ങളെന്ന്’ ഗാന്ധിജി വിശേഷിപ്പിച്ച ഉപനിഷദ്ദര്‍ശനം ‘തത്ത്വമസി’യിലൂടെ പ്രകാശിപ്പിക്കുക വഴി ആത്മാവിന്റെ ആ ഹിമാലയത്തെ ഒട്ടൊക്കെ അടുത്തുനിന്നു കാണാന്‍ നമ്മെ സഹായിച്ച ഗ്രന്ഥകാരനോട് സംസ്‌കാരകേരളം ഏക്കാലവും കൃതജ്ഞതയുള്ളവരായിരിക്കും.

ShareTweetSend

Related News

ഉത്തിഷ്ഠത ജാഗ്രത

ആര്‍ഷ സംസ്‌കാരത്തിന്റെ അമൂല്യത

ഉത്തിഷ്ഠത ജാഗ്രത

ഹിന്ദു സമുദായത്തിന്റെ കടമകള്‍

ഉത്തിഷ്ഠത ജാഗ്രത

ധര്‍മ്മവും ധര്‍മ്മവാഹിനിയായ ത്യാഗവുമാണ് രാമസന്ദേശവും ആത്മാരാമനായ ആഞ്ജനേയന്റെ സങ്കല്പവും

Discussion about this post

പുതിയ വാർത്തകൾ

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് ഭീകരരെ മാത്രം: പ്രതിരോധ സേന

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies