തൊടുപുഴ: വിവാദപ്രസ്താവനകളുമായി ബന്ധപ്പെട്ട് നിയമനടപടികളുടെ പശ്ചാത്തലത്തില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയില്ലെന്ന് എം.എം. മണി പറഞ്ഞു. നേതൃത്വം ആവശ്യപ്പെട്ടാല്‍ മാത്രമേ സ്ഥാനമൊഴിയുകയുള്ളു. താന്‍ ഒളിവിലായിരുന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. വീട്ടില്‍ തന്നെയുണ്ടായിരുന്നു. വിവാദങ്ങളെ ഭയന്നാണ് മാധ്യമങ്ങളോട് സംസാരിക്കാതിരുന്നത്. ഞായറാഴ്ച മുതല്‍ ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ സജീവമാകുമെന്നും എം.എം. മണി വെളിപ്പെടുത്തി. പൊളിറ്റ് ബ്യൂറോ തന്നെ തള്ളിപ്പറഞ്ഞിട്ടില്ല. തന്റെ പ്രസംഗത്തിലെ പിഴവ് ചൂണ്ടിക്കാട്ടുകയായിരുന്നു. അത് അംഗീകരിക്കുന്നുവെന്നും എം.എം. മണി പറഞ്ഞു.
രാഷ്ട്രീയ പ്രതിയോഗികളെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്തിയതായി കഴിഞ്ഞ ദിവസം എം.എം മണി പ്രസംഗിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പോലീസ് കേസെടുത്തതിന് പിന്നാലെയാണ് മണി ഒളിവില്‍ പോയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
Discussion about this post