കൊച്ചി: ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരെ കാണാന്‍ കേന്ദ്ര നിയമമന്ത്രി സല്‍മാല്‍ ഖുര്‍ഷിദ് അദ്ദേഹത്തിന്റെ വസതിയിലെത്തി. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ കൃഷ്ണയ്യരുടെ വസതിയായ ‘സദ്ഗമയ’യിലെത്തിയാണ് കേന്ദ്രമന്ത്രി അദ്ദേഹത്തെ കണ്ടത്. വി.ആര്‍. കൃഷ്ണയ്യര്‍ സുപ്രീം കോടതി ജഡ്ജിയായിരുന്നപ്പോള്‍ അവിടെ ജൂനിയര്‍ വക്കീലായി പ്രാക്ടീസ് ചെയ്യുകയായിരുന്നു സല്‍മാല്‍ ഖുര്‍ഷിദ്. അന്ന് സുപ്രീം കോടതിയിലുള്ള ഏറ്റവും പ്രായം കുറഞ്ഞ വക്കീലായിരുന്നു താനെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പിന്നീട്, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ലക്ചറര്‍ ആയി എത്തിയപ്പോള്‍ കൃഷ്ണയ്യരെ നിയമപാഠം പഠിപ്പിക്കുന്നതിനായി അങ്ങോട്ട് ക്ഷണിച്ചതിനെപ്പറ്റിയും അദ്ദേഹം വിവരിച്ചു.
Discussion about this post