നെയ്യാറ്റിന്‍കര: ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഒ. രാജഗോപാലിന് ലഭിച്ച വോട്ട് യു.ഡി.എഫ് സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനത്തിനെതിരെയുള്ള താക്കീതാണെന്ന് ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി എസ്.കെ.ജയകുമാര്‍ പറഞ്ഞു. മണ്ഡലത്തില്‍ ഹൈന്ദവ സമൂഹം ശക്തമായ മേഖലകളിലെല്ലാം യു.ഡി.എഫിന് കനത്ത തിരിച്ചടി ഉണ്ടായി. കാലത്തിന്റെ ചുവരെഴുത്ത് മനസ്സിലാക്കി ഭരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ യു.ഡി.എഫിന് വലിയ വില നല്‍കേണ്ടിവരുമെന്നാണ് തിരഞ്ഞെടുപ്പുഫലം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post